Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോബ്ര പോസ്​റ്റ്​...

കോബ്ര പോസ്​റ്റ്​ ഒളികാമറ ഒാപറേഷൻ:  ദൈനിക്​ ഭാസ്​കറി​െൻറ സ്​റ്റേ നീക്കിയില്ല

text_fields
bookmark_border
കോബ്ര പോസ്​റ്റ്​ ഒളികാമറ ഒാപറേഷൻ:  ദൈനിക്​ ഭാസ്​കറി​െൻറ സ്​റ്റേ നീക്കിയില്ല
cancel

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു​ത്വ വാ​ർ​ത്ത​ക​ൾ​ക്കാ​യി കോ​ടി​ക​ൾ വി​ല​പ​റ​ഞ്ഞ വ​ൻ​കി​ട മാ​ധ്യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഒ​ളി​കാ​മ​റ ഒാ​പ​റേ​ഷ​നി​ൽ ‘െദെ​നി​ക്​ ഭാ​സ്​​ക​റി’​നെ​ക്കു​റി​ച്ചു​ള്ള ഭാ​ഗം  പു​റ​ത്തു​വി​ടു​ന്ന​തി​നു​ള്ള സ്​​റ്റേ നീ​ക്ക​ണ​മെ​ന്ന കോ​ബ്ര പോ​സ്​​റ്റി​​​െൻറ ആ​വ​ശ്യം ഹൈ​കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഹ​ര​ജി​യി​ൽ ദൈ​നി​ക്​ ഭാ​സ്​​ക​റി​​​െൻറ മ​റു​പ​ടി കേ​ട്ട ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന്​ ഡ​ൽ​ഹി ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി. കോ​ബ്ര പോ​സ്​​റ്റ്​ ന​ട​ത്തി​യ ഒാ​പ​റേ​ഷ​നി​ൽ ത​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ഭാ​ഗം പു​റ​ത്തു​വി​ടാ​തി​രി​ക്കാ​ൻ ദൈ​നി​ക്​ ഭാ​സ്​​ക​ർ സിം​ഗ്​​ൾ ബെ​ഞ്ചി​ൽ​നി​ന്ന്​ വാ​ങ്ങി​യ സ്​​റ്റേ എ​ടു​ത്തു​ക​ള​യു​ന്ന​തോ​ടെ വാ​ർ​ത്ത പു​റ​ത്താ​കു​മെ​ന്നും അ​തോ​ടെ ഹ​ര​ജി​ക്ക്​ പ്ര​സ​ക്​​തി​യി​ല്ലാ​താ​ക​ു​മെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച്​ ചൂ​ണ്ടി​ക്കാ​ട്ടി. 

അ​തേ​സ​മ​യം, ഹൈ​കോ​ട​തി സിം​ഗ്​​ൾ ബെ​ഞ്ചി​​​െൻറ ന​ട​പ​ടി അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ലു​ള്ള കൈ​ക്ക​ട​ത്ത​ലാ​ണെ​ന്ന്​ കോ​ബ്ര പോ​സ്​​റ്റി​ന്​ വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ രാ​ജു രാ​മ​ച​ന്ദ്ര​ൻ ബോ​ധി​പ്പി​ച്ചു. ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ സിം​ഗ്​​ൾ ബെ​ഞ്ച്​ ഏ​ക​പ​ക്ഷീ​യ​മാ​യി സ്​​റ്റേ അ​നു​വ​ദി​ച്ച​ത്​ ശ​രി​യ​ല്ലെ​ന്നും രാ​ജു രാ​മ​ച​ന്ദ്ര​ൻ വാ​ദി​ച്ചു. കേ​സ്​ കേ​ൾ​ക്കു​ന്ന​തി​ൽ​നി​ന്ന്​ ഹൈ​കോ​ട​തി ആ​ക്​​ടി​ങ്​​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഗീ​ത മി​ത്ത​ൽ വി​ട്ടു​നി​ന്നി​രു​ന്നു. തു​ട​ർ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ ഹ​രി ശ​ങ്ക​റും മൃ​ദു​ലും അ​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ്​ കേ​സ്​ കേ​ട്ട​ത്. കേ​സ്​ വാ​ദ​ത്തി​നാ​യി ജൂ​ലൈ മൂ​ന്നി​ലേ​ക്ക്​ മാ​റ്റി. 
 

2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഹി​ന്ദു​ത്വ പ്ര​ചാ​ര​ണ​ത്തി​നാ​യി ത​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ര​ണ്ടോ മൂ​ന്നോ ഘ​ട്ട​ങ്ങ​ളി​ലാ​യി വാ​യ​ന​ക്കാ​ർ​ക്കും പ്രേ​ക്ഷ​ക​ർ​ക്കും ശ്രോ​താ​ക്ക​ൾ​ക്കും എ​ത്തി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​​ കോ​ബ്ര പോ​സ്​​റ്റ്​ ലേ​ഖ​ക​ൻ ടൈം​സ്​ ​ഒാ​ഫ്​ ഇ​ന്ത്യ, ഇ​ന്ത്യാ ടു​ഡേ, ഹി​ന്ദു​സ്​​ഥാ​ൻ ടൈം​സ്, ദ ​ന്യൂ ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്, ടി.​വി 18, ദി​ന​മ​ല​ർ, പേ ​ടി.​എം, സ​ൺ ഗ്രൂ​പ്, ടി.​ഡി.​പി നേ​താ​വ്​ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​​​െൻറ എ.​ബി.​എ​ൻ ആ​ന്ധ്ര​ജ്യോ​തി, ഒാ​പ​ൺ മാ​ഗ​സി​ൻ, ബി​ഗ്​ എ​ഫ്.​എം തു​ട​ങ്ങി​യ വ​ൻ​കി​ട മാ​ധ്യ​മ സ്​​ഥാ​പ​ന​ങ്ങ​ളെ സ​മീ​പി​ച്ച​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഹി​ന്ദു​ത്വ പ്ര​ചാ​ര​ണം ന​ട​ത്താ​നും ര​ണ്ടാം ഘ​ട്ട​ത്തി​ൽ രാ​ഹു​ൽ, മാ​യാ​വ​തി, അ​ഖി​ലേ​ഷ്​ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ അ​വ​ഹേ​ളി​ക്കാ​നും അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ വി​ന​യ്​ ക​ത്യാ​ർ, ഉ​മാ​ഭാ​ര​തി, മോ​ഹ​ൻ ഭാ​ഗ​വ​ത്​ തു​ട​ങ്ങി തീ​വ്ര ഹി​ന്ദു​ത്വ​വാ​ദി​ക​ളു​ടെ പ്ര​സം​ഗ​ങ്ങ​ൾ​ക്ക്​ പ്ര​ചാ​രം ന​ൽ​കി വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ വ​ർ​ഗീ​യ ചേ​രി​തി​രി​വു​ണ്ടാ​ക്കാ​നും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ന്​ വ​ൻ​കി​ട മാ​ധ്യ​മ സ്​​ഥാ​പ​ന​ങ്ങ​ൾ ത​യാ​റാ​യ​താ​യാ​ണ്​ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi HCmalayalam newsCobrapostDainik Bhaskar
News Summary - HC refrains from vacating stay on Cobrapost documentary-India news
Next Story