Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരാധനാലയങ്ങളടക്കമുള്ള...

ആരാധനാലയങ്ങളടക്കമുള്ള മതസ്​ഥാപനങ്ങളിൽ നിന്നുണ്ടാകുന്ന ശബ്​ദമലിനീകരണം തടയണമെന്ന്​ മദ്രാസ്​ ഹൈകോടതി

text_fields
bookmark_border
ആരാധനാലയങ്ങളടക്കമുള്ള മതസ്​ഥാപനങ്ങളിൽ നിന്നുണ്ടാകുന്ന ശബ്​ദമലിനീകരണം തടയണമെന്ന്​ മദ്രാസ്​ ഹൈകോടതി
cancel

ശബ്​ദമലിനീകരണമുണ്ടാക്കുകയും കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ആരാധനാലയങ്ങളടക്കമുള്ളവക്കെതി​രെ നടപടി എടുക്കണമെന്ന്​ മദ്രാസ്​ ഹൈക്കോടതി. ആവശ്യമായ നടപടി കൈകൊള്ളണമെന്ന്​ ചീഫ്​ സെക്രട്ടറിയോട്​ കോടതി നിർദേശിച്ചു.

ഈറോട്​ തൊപ്പംപാളയത്തുള്ള പെന്തകോസ്​ത്​ ചർച്ച്​ നൽകിയ ഹരജി തള്ളികൊണ്ടാണ്​ നടപടികൾക്കുള്ള നിർദേശം കോടതി നൽകിയത്​. കെട്ടിട നിർമാണാനുമതി ഇല്ലാതെ ചർച്ച്​ പണിയാനുള്ള നീക്കം സത്യമംഗലം തഹസിൽദാർ തടഞ്ഞിരുന്നു. സമീപവാസികളുടെ പരാതിയുള്ളതിനാൽ ചർച്ചിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും തഹസിൽദാർ തടഞ്ഞിരുന്നു. തഹസിൽദാറുടെ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്​ ചർച്ച്​ കോടതിയെ സമീപിച്ചത്​. എന്നാൽ ഹരജി കോടതി തള്ളി. കൂടാതെ സമാന പ്രശ്​നങ്ങളിൽ കൂടുതൽ നടപടിക്ക്​ ഉത്തരവിടുകയും ചെയ്​തു.

ബന്ധപ്പെട്ട ഒാഫീസുകളിലേക്കും ഉദ്യോഗസ്​ഥർക്കും ഇതു സംബന്ധിച്ച്​ നിർദേശങ്ങൾ നൽകാൻ ചീഫ്​ സെക്രട്ടറിയോട്​ കോടതി ആവശ്യപ്പെട്ടു. മതസ്​ഥാപനങ്ങൾ ശബ്​ദമലിനീകരണം ഉണ്ടാക്കുന്നതായോ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിക്കുന്നതായോ പരാതികളുണ്ടെങ്കിൽ നടപടി എടുത്തുവെന്ന്​ ഉറപ്പാക്കണമെന്ന്​ ജസ്റ്റിസ്​ സുബ്രഹ്​മണ്യൻ ചീഫ്​ സെക്രട്ടറിയോട്​ നിർദേശിച്ചു. ഏതെങ്കിലും ഉദ്യോഗസ്​ഥർ ഇതിൽ വീഴ്ച വരുത്തുന്നുണ്ടെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു.

മതസ്വാതന്ത്ര്യം ഉപാധികൾക്ക്​ വിധേയമാണെന്നും മറ്റുള്ള പൗരൻമാരുടെ അവകാശങ്ങൾക്കു മുകളിലല്ലെന്നും കോടതി ചൂണ്ടികാട്ടി. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാണ്​ മതസ്വാതന്ത്ര്യം. മതസ്വാതന്ത്ര്യത്തിന്‍റെ മറവിലോ ജനങ്ങളുടെ വികാരം ചൂണ്ടികാട്ടിയോ നിയമലംഘനം നടത്താൻ ആരെയും അനുവദിക്കരുതെന്നും കോടതി പറഞ്ഞു.

പെന്തകോസ്​ത്​ ചർച്ചിന്‍റെ ഹരജി തള്ളിയ കോടതി ആവശ്യമായ അനുമതികൾ വാങ്ങിയ ശേഷം നിർമാണപ്രവർത്തനങ്ങൾ തുടരാൻ ഹരജിക്കാരോട്​ നിർദേശിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noise pollutionreligious institutions
News Summary - HC ordered that take action against noise pollution by religious institutions
Next Story