Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനയ്യ കുമാറിന്‍റെ...

കനയ്യ കുമാറിന്‍റെ പൗരത്വം റദ്ദാക്കണമെന്ന ഹരജി തള്ളി കോടതി; ഹരജിക്കാരന്​ 25000 രൂപ പിഴ ചുമത്തി

text_fields
bookmark_border
Kanhaiya kumar
cancel

മുംബൈ: ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്​ കനയ്യ കുമാറി​െൻറ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട്​ അലഹബാദ് ഹൈക്കോടതിയില്‍ വന്ന ഹരജി തള്ളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹരജിയെന്ന് ജഡ്ജിമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിലരയിരുത്തി. പിന്നാലെ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന്​ ഹരജിക്കാരന് 25,000 രൂപ പിഴയും വിധിച്ചു.

വരണാസി സ്വദേശിയായ നാഗേശ്വര്‍ മിശ്രയായിരുന്നു കനയ്യ കുമാറിനെതിരെ കോടതിയെ സമീപിച്ചത്. 2016ല്‍ കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന സമ്മേളനത്തിൽ ജെ.എന്‍.യു യൂണിയന്‍ പ്രസിഡൻറായിരുന്ന കനയ്യയും കൂട്ടരും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മിശ്ര രംഗത്തെത്തിയത്​. മിശ്രയുടെ അഭിഭാഷകൻ ശൈലേഷ് കുമാർ ത്രിപാഠി ഇന്ത്യൻ പൗരത്വ നിയമത്തിലെ പത്താം വകുപ്പ് ചൂണ്ടിക്കാട്ടിയാണ്​ വാദിച്ചത്.

എന്നാല്‍, ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്വം നല്‍കുന്ന സൗഹചര്യത്തില്‍ മാത്രമാണ് ഈ വകുപ്പ് ബാധകമെന്നും ജനനം മുതൽ ഇന്ത്യക്കാരനായ ഒരാള്‍ക്ക് ഇത് ബാധകമല്ലെന്നും കോടതി പറഞ്ഞു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സമയത്ത്​ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോടതിയെ സമീപിച്ച്​ പ്രശസ്തി നേടാനുള്ള മിശ്രയുടെ നടപടിയെയും കോടതി നിശിതമായി വിമർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanhaiya kumarcitizenship billCitizenship Amendment ActCitizenship Law
News Summary - HC junks PIL to revoke Kanhaiya Kumars citizenship
Next Story