ട്വിറ്റർ ഇന്ത്യ എം.ഡിക്ക് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകി കർണാടക ൈഹകോടതി
text_fieldsബംഗളൂരു: ട്വിറ്റർ ഇന്ത്യ എം.ഡി മനീഷ് മഹേശ്വരിക്ക് അറസ്റ്റിൽ നിന്നും താൽക്കാലിക സംരക്ഷണം നൽകി കർണാടക ഹൈകോടതി. മനീഷ് മഹേശ്വരി നൽകിയ ഹരജി പരിഗണിച്ചാണ് നടപടി. മഹേശ്വരി ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവേണ്ടെന്നും കോടതി നിർദേശിച്ചു. ഓൺലൈനിലൂടെ ചോദ്യം ചെയ്യൽ നടത്താനാണ് കോടതി ഉത്തരവ്.
ജസ്റ്റിസ് ജി.നരേന്ദ്രറാണ് ഇതുസംബന്ധിച്ച ഹരജി പരിഗണിച്ചത്. കേസ് ജൂൺ 29ലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് കേസിൽ അന്തിമ വിധിയുണ്ടാകും. നേരത്തെ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായില്ലെങ്കിൽ മഹേശ്വരിയെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു യു.പി പൊലീസ് ഭീഷണി. ഇതിന് പിന്നാലെയാണ് മനീഷ് മഹേശ്വരി ഹൈകോടതിയെ സമീപിച്ചത്.
ഗാസിയാബാദിൽ മുസ്ലിം വയോധികൻ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ട്വിറ്റർ ഇന്ത്യ എം.ഡിക്കെതിരെ യു.പി പൊലീസ് കേസെടുത്തത്. വയോധികനെ ആക്രമിക്കുന്ന വിഡിയോ ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇക്കാര്യത്തിലാണ് കേസെടുത്തത്.

