മോദിക്കെതിരെ സാകിയ ജാഫരിയുടെ കേസ്: വാദം കേൾക്കൽ പൂർത്തിയായി
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ പ്രമുഖർക്കെതിെര കൊല്ലപ്പെട്ട മുൻ എം.പി ഇഹ്സാൻ ജാഫരിയുടെ വിധവ സാകിയ ജാഫരി നൽകിയ കേസിൽ വാദംകേൾക്കൽ പൂർത്തിയായി. കലാപങ്ങൾക്ക് ഗൂഢാലോചന നടത്തിയെന്ന പരാതിയിലാണ് ഗുജറാത്ത് ഹൈേകാടതിയിൽ ജസ്റ്റിസ് സോണിയ ഗോകാനിക്കുമുമ്പാകെ കേസ് വാദം കേട്ടത്. ഇവർക്കെതിരെ തെളിവില്ലെന്നു കാണിച്ച് പ്രത്യേക അന്വേഷണസംഘം കേസ് അവസാനിപ്പിക്കുന്നതായി റിപ്പോർട്ട് നൽകിയതിനെതിരെയാണ് സാകിയ ജാഫരി ഹൈകോടതിയെ സമീപിച്ചിരുന്നത്. സാകിയക്കൊപ്പം ടീസ്റ്റ സെറ്റൽവാദിെൻറ സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസും കേസിൽ പരാതിക്കാരാണ്. മോദിക്കും മറ്റ് 59 പേർെക്കതിരെയുമാണ് കേസ്.
മോദിക്കെതിരെ നൽകിയ പരാതി സ്വീകരിക്കാൻ 2013 ഡിസംബറിൽ മെട്രോപോളിറ്റൻ കോടതി വിസമ്മതിച്ചിരുന്നു. ഇതേതുടർന്നാണ് ഹൈകോടതിെയ സമീപിച്ചത്. ഗുജറാത്ത് കലാപത്തിനിടെ 2002 ഫെബ്രുവരി എട്ടിന് ഗുൽബർഗ് സൊസൈറ്റിയിൽ ഇഹ്സാൻ ജാഫരിയുൾപ്പെടെ 68 പേരാണ് ദാരുണമായി കൊലെചയ്യപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
