170 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പി
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ 170 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി ബി.ജെ.പി നേതൃത്വം. 54 എൻ.സി.പി എം.എൽ.എമാരു ം 11 സ്വതന്ത്രരും പാർട്ടിയെ പിന്തുണക്കും. ദേവേന്ദ്ര ഫട്നാവിസിെൻറ സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെയാണ് മ ുതിർന്ന ബി.ജെ.പി നേതാവിെൻറ പ്രതികരണം
ഗവർണർക്ക് 54 എൻ.സി.പി എം.എൽ.എമാരുടേയും 11 സ്വതന്ത്രരുടേയും പിന്തുണക്കത്ത് കൈമാറിയിട്ടുണ്ട്. എൻ.സി.പി പിളർന്നാലും 30ൽ കൂടുതൽ അംഗങ്ങൾ ബി.ജെ.പിയെ പിന്തുണക്കുമെന്ന് ആത്മവിശ്വാസമുണ്ട്. മാറുന്ന രാഷ്ട്രീയസാഹചര്യത്തിൽ കൂടുതൽ സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണ ബി.ജെ.പിക്ക് ലഭിക്കുമെന്നും പാർട്ടിയിലെ മുതിർന്ന നേതാവ് പ്രതികരിച്ചു. എൻ.സി.പി എം.എൽ.എമാർക്ക് വിപ്പ് നൽകാൻ അജിത് പവാറിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര നാടകീയ നീക്കങ്ങൾക്കാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. സർക്കാറുണ്ടാക്കാൻ ഗവർണറെ കാണാൻ സേന-എൻ.സി.പി-കോൺഗ്രസ് പാർട്ടികൾ തീരുമാനിച്ചതിന് പിന്നാലെ ബി.ജെ.പി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
