Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right കലാപത്തിൽ കണ്ണി​െൻറ...

 കലാപത്തിൽ കണ്ണി​െൻറ കാഴ്​ച നഷ്​ടമായ ഷാരൂഖിനെ പ്രതിയാക്കി ഡൽഹി പൊലീസി​െൻറ കുറ്റപത്രം

text_fields
bookmark_border
 കലാപത്തിൽ കണ്ണി​െൻറ കാഴ്​ച നഷ്​ടമായ ഷാരൂഖിനെ പ്രതിയാക്കി ഡൽഹി പൊലീസി​െൻറ കുറ്റപത്രം
cancel

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ ഫെബ്രുവരിയിൽ നടന്ന കലാപത്തിലെ ഇരക്കെതിരെയും പൊലീസി​​െൻറ കുറ്റപത്രം. പിഞ്ച്റ​ തോഡ്​ പ്രവർത്തകരുമായി ബന്ധമുണ്ടെന്നും ഇവരുടെ പേരുകൾ കുറ്റസമ്മതമൊഴിയിലു​ണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്​ കലാപത്തി​​െൻറയും കൊലപാതകത്തി​​െൻറയും വകുപ്പുകൾ ചുമത്തി​ കലാപത്തിനിടെ കണ്ണി​​െൻറ കാഴ്​ച നഷ്​ടമായ 24 കാരനായ ഷാരൂഖ്​ ഖാനെ പൊലീസ്​ വേട്ടയാടുന്നത്​. എന്നാൽ തനിക്ക്​ പിഞ്ച്​റ തോഡ്​ എന്ന സംഘടനയെക്കുറിച്ചോ പ്രവർത്തകരുടെ പേരുകളെക്കുറി​േച്ചാ കേട്ടുകേൾവിപോലു​മില്ലെന്നും ഷാരൂഖ്​ പറയുന്നു. 

കലാപത്തി​നിടെ നടന്ന വെടിവെപ്പിൽ ബുള്ളറ്റ് ചീളുകൾ​ തറച്ച്​ ഒരു കണ്ണി​​െൻറ കാഴ്​ച പൂർണമായും രണ്ടാമ​ത്തെ കണ്ണി​​െൻറ 90 ശതമാനവും കാഴ്​ച ഷാരൂഖിന്​ നഷ്​ടമായിരുന്നു. യൂനിഫോം ധാരികളാണ്​ തനി​ക്ക്​ നേരെ വെടിയുതിർത്തതെന്നും ഷാരൂഖ്​ പറഞ്ഞു. 

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിൽ പ​െങ്കടുത്ത സ്​ത്രീപക്ഷ കൂട്ടായ്​മ പിഞ്ച്​റ തോഡി​​െൻറ ​പ്രവർത്തകരായ ദേവാംഗന കലിതയെയും നടാഷ നർവാളിനെയും യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്​തിരുന്നു. ഇവരുടെ പേരുകൾ ഷാരൂഖി​​െൻറ കുറ്റസമ്മത മൊഴിയിൽ പറയുന്നുണ്ടെന്നാണ്​ പൊലീസ്​ വാദം. എന്നാൽ പിഞ്ച്​റ തോഡ്​ എന്ന സംഘടനയെക്കുറിച്ചോ പ്രവർത്തകരെക്കുറിച്ചോ കേട്ടുകേൾവി പോലുമില്ലെന്ന്​ ഷാരൂഖ്​ ’ദ ഹിന്ദു’വിനോട്​ പറഞ്ഞു.

ജാഫറാബാദിൽ നടന്ന കലാപത്തിനിടെ 18 കാരനായ അമാൻ കൊല്ലപ്പെട്ടിരുന്നു. അമാ​​െൻറ കൊലപാതകത്തെ തുടർന്ന്​ 12 പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഇതിൽ ഷാരൂഖ്​ ഉൾപ്പടെ 10 പേർക്കെതിരെ ജൂൺ രണ്ടിന്​ ​പൊലീസ്​ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഷാരൂഖി​​െൻറ കുറ്റസമ്മതത്തിൽ നടാഷ, ദേവാംഗന, സുഹാസിനി, ഗുൾ എന്നിവരുടെ പേരുകൾ പറഞ്ഞതായാണ്​ പൊലീസ്​ പറയുന്നത്​. നേരത്തേ ദേവാംഗനയെയും നടാഷയെയും പൊലീസ്​ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്​തിരുന്നു. കാഴ​്​ച പൂർണമായും നഷ്​ടമായതോടെ 54 കാരിയായ മാതാവ്​ ജാഹിദയുടെ​ സഹായത്തോടെയാണ്​ ഇപ്പോൾ ഷാരൂഖി​​െൻറ ജീവിതം​. 

ജാഫറാബാദ്​ കലാപം അരങ്ങേറിയ അന്ന്​ ഒാ​േട്ടാമെക്കാനിക്കായ ഷാരൂഖ്​ അവധിദിവസം വൈകുന്നേരം പുറത്തിറങ്ങിയതായിരുന്നു. നടക്കുന്നതിനിടെ ഒരു ശവസംസ്​കാര ​​യാത്ര പോകുന്നതിനൊപ്പം ചേർന്നു. ജാഫറാബാദിലെ സ്​കൂൾ പരിസരത്തെത്തിയപ്പോൾ എതിർവശത്തുനിന്ന്​ ഒരുകൂട്ടം ആളുകൾ കല്ലുകൾ എറിയാൻ തുടങ്ങി. ഇതോടെ ഇരുവശത്തുനിന്നും കല്ലേറുണ്ടായി -​ഷാ​രൂഖ്​ പറഞ്ഞു. ഇതിനിടെ, ഷാരൂഖി​​​െൻറ കണ്ണിൽ വെടിച്ചീളുകൾ കയറി ഗുരുതര പരിക്കുപറ്റി. റോഡിൽ വീണ ഷാരൂഖിനെ പ്രദേശവാസികൾ ലോക്​ നായക്​ ആശുപത്രിയിലെത്തിച്ചു. പിന്നീട്​ വിദഗ്​ധ ചികിത്സക്കായി ഗുരുനാനാക്ക്​ കണ്ണാശുപത്രിയിലേക്ക്​ കൊണ്ടുപോയി.  അവിടെ ഒരാഴ്ചക്കാലം ചികിത്സ തുടർന്നു. 

തുടർന്ന്​ മാർച്ച്​ ആദ്യവാരം ഷാരൂഖി​​െൻറ പിതാവിന്​ ഒരു ​ഫോൺ വന്നു. സർക്കാർ ഒാഫിസിൽ നിന്നാണെന്നും ഷാരൂഖിന്​ പരിക്കേറ്റതിൽ നഷ്​ടപരിഹാരം ലഭിക്കുമെന്നും അതിനായി സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റ്​ ഒാഫിസിൽ രേഖകൾ സമർപ്പിക്കണമെന്നും നിർദേശിച്ചു. രേഖകളോടൊപ്പം കേസി​​െൻറ എഫ്​.​െഎ.ആറും ഹാജരാക്കണമായിരുന്നു. ഇതിനായി മാർച്ച്​ അഞ്ചിനുതന്നെ ഷാരൂഖും കുടുംബവും ജാഫറാബാദ്​ സ്​റ്റേഷനി​െലത്തി. ആദ്യം കാത്തിരിക്കാൻ ആവശ്യപ്പെട്ട ​െപാലീസ്​ പിന്നീട്​ ഷാരൂഖിനോടും മാതാവിനോടും മോശമായി പെരുമാറാൻ തുടങ്ങി. കലാപത്തിൽ ഷാരൂഖിന്​ പങ്കുണ്ടെന്നും വിഡിയോ പക്കലുണ്ടെന്നും പൊലീസുകാർ പറഞ്ഞു. ആൾക്കൂട്ടത്തിനൊപ്പം കലാപത്തിൽ പ​െങ്കടുത്തതായും കല്ലെറിഞ്ഞതായും കുറ്റപത്രത്തിൽ രേഖപ്പെടുത്തി. അതോടൊപ്പം കുറ്റസമ്മതമൊഴിയിൽ ​പിഞ്ച്​റ തോഡ്​ പ്രവർത്തകരുടെ ​പേരുകളും എഴുതിച്ചേർക്കുകയായിരുന്നു.

ഷാരൂഖിനെ അറസ്​റ്റ്​ ചെയ്യുമെന്നും അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ്​ അറിയിച്ചു. പൊലീസ്​ സ്​റ്റേഷനിൽ വെച്ച്​ മർദിക്കാതിരിക്കാൻ 10,000 രൂപ ആവശ്യ​െപ്പട്ടതായും ഷാരൂഖ്​ പറഞ്ഞു. പണം നൽകാത്തതിനാൽ മുറിവുകൾ ഉണങ്ങിയിട്ടില്ലാത്ത ഷാരൂഖി​െന മർദിക്കുകയും വയറിൽ ക്രൂരമായി ഇടിക്കുകയും ചെയ്​തു. നിർബന്ധിച്ച്​ ചില പേപ്പറുകളിൽ ഒപ്പുവെപ്പിച്ചു. തനിക്ക്​ കാഴ്​ചയില്ലാത്തതിനാലും മാതാവിന്​ അക്ഷരാഭ്യാസമില്ലാത്തതിനാലും ഏതെല്ലാം പേപ്പറിലാണ്​ ഒപ്പുവെപ്പിച്ചതെന്നോ എഴുതിയതെന്താണെന്നോ അറിയില്ലെന്നും ഷാരൂഖ്​​ പറഞ്ഞു. ​മാർച്ച്​ ആറിന്​ ഷാരൂഖിനെ കോടതിയിൽ ഹാജരാക്കി. മാനുഷിക പരിഗണനയെ തുടർന്ന്​ കോടതി ഷാരൂഖിന്​ ജാമ്യം അനുവദിക്കുകയും ചെയ്​തു. 

കാഴ്​​ച നഷ്​ടപ്പെട്ട മകന്​ ഇനി ജോലി ചെയ്യാൻ സാധിക്കില്ല. കലാപത്തി​​െൻറ പേരിൽ മകനെ ​േദ്രാഹിക്കുകയാണെന്നും മാതാവ്​ ജാഹിദ പറയുന്നു. ​െ​പാലീസി​​െൻറ വേട്ടയാടലിനെതിരെ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുകയാണ്​ ഷാരൂഖും കുടുംബവും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCitizenship Amendment ActPinjra Toddelhi riot case
News Summary - Have not heard of Pinjra Tod says accused in Delhi riots case -India news
Next Story