രണ്ടു കുട്ടികളിൽ കൂടുതൽ ഉണ്ടെങ്കിൽ ഡൽഹി സ്കൂളിൽ പ്രവേശനമില്ല
text_fieldsന്യൂഡൽഹി: കുട്ടികളെ പ്രവേശിപ്പിക്കാൻ വിചിത്ര വ്യവസ്ഥയുമായി ഡൽഹി സ്കൂൾ. ഡൽഹിയിലെ പ്രധാന സ്കൂളിൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരുടെ മക്കൾക്ക് പ്രവേശനം നൽകുന്നില്ല. ജനന നിയന്ത്രണം പ്രോത്സാഹിപ്പിക്കാൻ എന്ന പേരിലാണ് ഇൗ നിരോധനം. െവസ്റ്റ് ഡൽഹി രാജേന്ദ്ര നഗറിലെ സൽവാൻ സ്കൂളിലെ രജിസ്ട്രേഷൻ ഫോറത്തിലാണ് മാതാപിതാക്കൾക്ക് എത്ര മക്കളുണ്ടെന്ന വിവരം അന്വേഷിക്കുന്നത്. സൽവാൻ സ്കൂളിെൻറ സൽവാൻ മോണ്ടിസോറി, ജി.ഡി സൽവാൻ എന്നീ ശാഖകളിലാണ് ഇൗ വ്യവസ്ഥ.
രണ്ടു കുട്ടികളിൽ കൂടുതലുള്ള രക്ഷിതാക്കൾ പ്രവേശനത്തിന് അപേക്ഷിക്കേണ്ടതില്ലെന്നാണ് രജിസ്ട്രേഷൻ ഫോറത്തിൽ അറിയിക്കുന്നത്.
ഇൗ സ്കൂളുകളിൽ അധ്യാപകർക്കും രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ലെന്ന് വ്യവസ്ഥ വച്ചിരിക്കുന്നു.
ജനസംഖ്യാ വർധന നിയന്ത്രിക്കാൻ തങ്ങളുടെതായ സംഭാവന നൽകാൻ ഇൗ രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സൽവാൻ ഗ്രൂപ്പ് ചെയർമാൻ സുശീൽ കുമാർ പറയുന്നു.
രക്ഷിതാക്കളുടെ വിദ്യാഭ്യാസം, ജോലി, വയസ്, വാചാപരീക്ഷ, അഭിമുഖം തുടങ്ങിയ നിയമവിധേയമല്ലാത്തതും ഏകപക്ഷീയവുമായ നിബന്ധനകൾ കഴിഞ്ഞവർഷം ഡൽഹി സർക്കാർ നീക്കിയിരുന്നു. എന്നാൽ സാൽവാൻ സ്കൂളിെൻറ നിബന്ധനകളെ കുറിച്ച് ഇൗ ലിസ്റ്റിൽ പരാമർശിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
