അഭിനന്ദൻ എഫ് 16 വീഴ്ത്തിയതിന് തെളിവ് –പ്രതിരോധ മന്ത്രാലയം
text_fieldsന്യൂഡൽഹി: വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പൈലറ്റായ ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 ഉ പയോഗിച്ച് പാക് സൈനിക വിമാനമായ എഫ് 16 തകർത്തതിന് ദൃക്സാക്ഷികളും ഇലക്ട്രോണ ിക് തെളിവുമുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടതായി വാർത്ത ഏജ ൻസി റിപ്പോർട്ട് ചെയ്തു. പാകിസ്താൻ ഇന്ത്യൻ ആക്രമണത്തിന് എഫ് 16 യുദ്ധവിമാനം ഉപയോഗിച്ചത് വിവാദമായിരിക്കെയാണ് തെളിവുമായി ഇന്ത്യ രംഗത്തെത്തിയത്.
വിമാനം തകർന്നുവീണ ഭാഗത്ത് അംരാം മിസൈലിെൻറ ഭാഗങ്ങളും തകർന്നുകിടപ്പുണ്ട്. പാക് വ്യോമസേനയുടെ എഫ് 16 വിമാനത്തിന് മാത്രമാണ് ഇൗ മിസൈൽ കൈകാര്യം ചെയ്യാൻ കഴിയുന്നത് - വിദേശകാര്യ വക്താവ് രവീഷ്കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യക്ക് ഒറ്റ യുദ്ധവിമാനം മാത്രമാണ് നഷ്ടപ്പെട്ടത്. രണ്ടു വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെടുന്നുണ്ടെങ്കിലും അന്താരാഷ്ട്ര മാധ്യമങ്ങൾക്കടക്കം ഇതിനുള്ള തെളിവ് നൽകാത്തത് ഉണ്ടയില്ലാ വെടിക്ക് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. വിങ് കമാൻഡർ വർധമാൻ പാക് പിടിയിലായതിന് പിന്നാലെ അേദ്ദഹത്തെ മോചിപ്പിച്ച് ഇന്ത്യയിൽ എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
