3000 അശ്ലീല വെബ്സെറ്റുകൾ നിരോധിച്ചെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ഇൻറർനെറ്റിൽ പ്രചരിക്കുന്നു 3000 അശ്ലീല വെബ് സെറ്റുകൾ നിരോധിച്ചതായി കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചു. കുട്ടികളുടെ പോണോഗ്രഫി ചിത്രീകരിക്കുന്ന ഇവ കൂടുതലും വിദേശ വൈബ് സൈറ്റുകളാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ഒാൺലൈൻ ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിദ്യാലയങ്ങളുമായി ചേർന്ന് പദ്ധതി തയാറാക്കുമെന്നും കേന്ദ്രം അറിയിച്ചു. കുട്ടികളുടെ പോണോഗ്രാഫി ചിത്രീകരിക്കുന്ന സൈറ്റുകൾ ഭൂരിപക്ഷവും വിദേശത്ത് പ്രവർത്തിക്കുന്നവയാണ്. ഇൻറർപോൾ ഇവയെ കുറിച്ച് വിവരങ്ങൾ നൽകാറുണ്ട്. ഇൗ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈറ്റുകൾ നിരോധിക്കാറുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇത്തരം സൈറ്റുകൾ പൂർണമായും നിരോധിക്കുന്നതിന് പല പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് ഗൂഗിൾ ഉൾപ്പടെയുള്ള ടെക്നോളജി കമ്പനികൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
2000ത്തിലെ െഎ.ടി ആക്ട് അനുസരിച്ച് ഇത്തരം സൈറ്റുകൾ നിരോധിക്കാൻ കേന്ദ്രസർക്കാറിന് അധികാരമുണ്ട്. 2011ലെ െഎ.ടി ആക്ടിലെ 79 വകുപ്പ് പ്രകാരം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വെബ് സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്നത് ക്രിമിനിൽ കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
