Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാ​ഥ​റ​സ്: സി.​ബി.​​െഎ...

ഹാ​ഥ​റ​സ്: സി.​ബി.​​െഎ അ​ന്വേ​ഷ​ണ മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി​യോ​ട് യു.​പി സ​ർ​ക്കാ​ർ

text_fields
bookmark_border
ഹാ​ഥ​റ​സ്: സി.​ബി.​​െഎ അ​ന്വേ​ഷ​ണ മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി​യോ​ട് യു.​പി സ​ർ​ക്കാ​ർ
cancel

ന്യൂ​ഡ​ൽ​ഹി: ദ​ലി​ത്​ ​െപ​ൺ​കു​ട്ടി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്​​തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി.​ബി.​െ​എ അ​ന്വേ​ഷ​ണ​ത്തി‍െൻറ മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി​യോ​ട്​​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​ർ.

സി.​ബി.​െ​എ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും യു.​പി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം കോ​ട​തി​യെ അ​റി​യി​ച്ചു. ഓ​രോ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ലും കേ​സി​െൻറ പു​രോ​ഗ​തി റി​പ്പോ​ര്‍ട്ട് സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് സ​മ​ര്‍പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​െൻറ സു​ര​ക്ഷ​ക്കാ​യി കൂ​ടു​ത​ല്‍ പൊ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ളെ​ല്ലാം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​പ്ര​താ​പ് സി​ങ് ചീ​ഫ് ജ​സ്​​റ്റി​സ്​ എ​സ്.​എ ബോ​ബ്്‌​ഡെ അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ച് മു​മ്പാ​കെ വ്യ​ക്ത​മാ​ക്കി. ഇ​ര​യ​ു​ടെ കു​ടും​ബ​ത്തി​നും​ സാ​ക്ഷി​ക​ള്‍ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന്​ ഹാ​ഥ​റ​സ്​ കേ​സ്​ പ​രി​ഗ​ണി​ച്ച ദി​വ​സം ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ ബോ​ബ്​​ഡെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​ര​യു​ടെ കു​ടും​ബ​ത്തി​െൻറ സു​ര​ക്ഷ​ക്കാ​യി സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റാ​ങ്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സാ​യു​ധ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഗ​ണ്‍മാ​ന്‍, ഷാ​ഡോ പൊ​ലീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന മ​റ്റൊ​രു പൊ​ലീ​സ് സം​ഘ​വും ക​ടും​ബ​ത്തി​െൻറ സു​ര​ക്ഷ​ക്കാ​യു​ണ്ട്. പെ​ണ്‍കു​ട്ടി​യു​ടെ വീ​ടി​ന് ചു​റ്റും സി.​സി.​ടി.​വി കാ​മ​റ​ക​ളും ലൈ​റ്റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും യു.​പി സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIUP govermenthathras rape
Next Story