ഹാഥറസിൽ കുട്ടികളെ നമസ്കരിക്കാൻ നിർബന്ധിച്ചെന്ന്; പ്രിൻസിപ്പലിന് സസ്പെൻഷൻ
text_fieldsrepresentational image
ഹാഥറസ്: വിദ്യാർഥികളെ നമസ്കരിക്കാൻ നിർബന്ധിച്ചെന്ന ആരോപണത്തിൽ ഹാഥറസിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. ആരോപണം പ്രിൻസിപ്പൽ നിഷേധിച്ചിട്ടുണ്ട്. സോണിയ മക്ഫേഴ്സൻ ആണ് സസ്പെൻഷനിലായത്. സ്കൂൾ അധികൃതർക്കെതിരെ ജില്ല മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഡെപ്യൂട്ടി ജില്ല കലക്ടറോട് അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ നമസ്കരിക്കാനും ബുർഖ ധരിക്കാനും നിർബന്ധിച്ചതായി ആരോപിച്ച് ചില രക്ഷിതാക്കളും വലതുപക്ഷ സംഘടനകളും സ്കൂളിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. അതേസമയം, ലോക പൈതൃകദിനവും പെരുന്നാളും ആഘോഷിച്ചതാണെന്നും മറ്റു ആരോപണങ്ങളൊന്നും സത്യമല്ലെന്നും സ്കൂൾ അധികൃതർ വിശദീകരിച്ചു.