Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Hathras rape case
cancel
Homechevron_rightNewschevron_rightIndiachevron_rightഹഥ്​രസ്​...

ഹഥ്​രസ്​ ബലാത്സംഗക്കൊല: കേസ്​ വഴിതിരിച്ചുവിടാൻ ശ്രമം; ശക്​തമായ വാദങ്ങളുന്നയിച്ച്​ പെൺകുട്ടിയുടെ വീട്ടുകാരും

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശിലെ ഹഥ്​രസിൽ 19കാരിയായ ദലിത്​ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന്​ ഇരയാക്കി​യി​ട്ടില്ലെന്ന്​ വരുത്തിതീർത്ത്​ കേസ്​ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതായാണ്​ ആരോപണമുയരുന്നത്​.

പെൺകുട്ടി കൂട്ടബലാത്സംഗത്തിന്​ ഇരയായില്ലെന്ന്​ വരുത്തിതീർക്കാൻ ഹഥ്​രസിലെയും അലിഗഡിലെയും ആശുപത്രിയിലെ ഡോക്​ടർമാരുടെ ആദ്യ മൊഴി അടിസ്​ഥാനമാക്കി മുന്നോട്ടുപോകാനാണ്​ പൊലീസ്​ ശ്രമം. ഡോക്​ടർമാർ പറയുന്നതിനും ചില കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്​. പെൺകുട്ടിയുടെ നാവ്​ അറുത്തെന്നും ന​ട്ടെല്ല്​ തകർന്നെന്നുമുൾപ്പെടെ പുറത്തുവന്ന വിവരങ്ങൾ പൊലീസ്​ നിഷേധിക്കുകയും ചെയ്യുന്നു.

സെപ്​റ്റംബർ 14നാണ്​ ​െപൺകുട്ട​ിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം ക്രൂരമായി അക്രമിച്ച്​ വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്​. പെൺകുട്ടിയെ വിദഗ്​ധ ചികിത്സക്കായി പിന്നീട്​ ഡൽഹിയിലെ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. സെപ്​റ്റംബർ 29ന്​ പെൺകുട്ടി മരണത്തിന്​ കീഴടങ്ങി. നാവ്​ മുറിച്ച നിലയിലായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളും ഒടിവുകളുമുണ്ടായിരുന്നു.

പെൺകുട്ടിക്ക്​ നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ ബന്ധുക്കളെ പോലും കാണിക്കാതെ മൃതദേഹം പൊലീസുകാർ തന്നെ അർധരാത്രിയിൽ സംസ്​കരിക്കുകയായിരുന്നു. പൊലീസി​െൻറ ഈ സമീപനം പ്രതികളെ സഹായിക്കാനാണെന്നാണ്​ ഉയരുന്ന ആക്ഷേപം. സംസ്​ഥാനത്ത്​ നിരന്തരം ബലാത്സംഗകേസുകളുടെ എണ്ണം കുതിച്ചുയരു​േമ്പാഴും മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ നിലപാടും ചർച്ചയായിരുന്നു. പ്രതിഷേധം കനത്തതോടെ കേസ്​ അന്വേഷണത്തിന്​ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്​. ​

സംഭവത്തെക്കുറിച്ച്​ വീട്ടുകാരുടെ വാക്കുകൾക്ക്​ ചെവികൊടു​ക്കാനോ പരിഗണിക്കാനോ പൊലീസ്​ ശ്രമിച്ചില്ലെന്ന്​ വീട്ടുകാർ ആരോപിച്ചിരുന്നു. പെൺകുട്ടിയെ ആദ്യം ആശുപത്രിയിൽ എത്തിച്ച​േപ്പാൾ പൊലീസ്​ അനുകൂല നടപടി സ്വീകരിച്ചില്ലെന്നും വീട്ടുകാർ ആരോപിച്ചിരുന്നു.


വീട്ടുകാർ സെപ്​റ്റംബർ 14ന്​ തന്നെ പരാതി നൽകി

പെൺകുട്ടി കൂട്ടബലാത്സംഗത്തിന്​ ഇരയായ ശേഷം ആദ്യം പരാതി നൽകുന്നത്​ സഹോദരനായിരുന്നു. സംഭവം നടന്ന സെപ്​റ്റംബർ 14ന്​ തന്നെ സഹോദരൻ പരാതി നൽകിയിരുന്നു. തുടർന്ന്​ കേസിൽ ആദ്യ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തു. സന്ദീപ്​ എന്നയാൾ പെൺകുട്ടിയെ വയലിൽ വെച്ച്​ കഴുത്തുഞെരിച്ച്​ കൊല​െപ്പടുത്താൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. പെൺകുട്ടിയുടെ കരച്ചിൽകേട്ട്​ മാതാവ്​ സ്​ഥലത്തെത്തിയതോടെ സന്ദീപ്​ രക്ഷപ്പെ​ട്ടെന്നും പരാതിയിൽ പറയുന്നു. സഹോദര​െൻറ പരാതിയിൽ സന്ദീപി​െൻറ പേര്​ മാത്രമാണ്​ രേഖപ്പെടുത്തിയിരുന്നത്​. സംഭവം നടന്ന്​ മണിക്കൂറുകൾക്കകം രാവിലെ 9.30ന്​ തന്നെ പരാതി നൽകിയിരുന്നു. തുടർന്ന്​ എസ്​.സി/എസ്​.ടി നിയമപ്രകാരം പൊലീസ്​ കേസെടുക്കുകയും ചെയ്​തു.

എഫ്​.ഐ.ആർ സംബന്ധിച്ച്​ മാതാവി​െൻറ വിശദീകരണം

'മകളെ കണ്ടെത്തിയപ്പോൾ ചോരയിൽ കുളിച്ച്​ നഗ്​നയായി കിടക്കുകയായിരുന്നു. ഇതോടെ ദുപ്പട്ടയും രക്തത്തിൽ മുങ്ങിയ വസ്​ത്രങ്ങളുംകൊണ്ട്​ പുതപ്പിച്ചു. ആ നിമിഷം വളരെയധികം ആശയക്കുഴപ്പത്തിലും ​െഞട്ടലിലുമായിരുന്നു. മകൾക്ക്​ ബോധമില്ലായിരുന്നു. അതിനാൽ തന്നെ ഹഥ്​രസ്​ പൊലീസ്​ സ്​റ്റേഷനിൽ ആദ്യം കേസ്​ നൽകു​േമ്പാൾ കൂട്ടബലാത്സംഗമാണോ എന്നൊന്നും അറിയില്ലായിരുന്നു. അതിനാൽതന്നെ ആദ്യ​ത്തെ പരാതിയിൽ അവ ചൂണ്ടിക്കാണിക്കാൻ സാധിച്ചില്ല. ആ സമയം പാതിബോധത്തിൽ പ്രതികളിലൊരാളായ സന്ദീപി​െൻറ പേര്​ സഹോദര​െൻറ ചെവിയിൽ മകൾ പറഞ്ഞിരുന്നു. അതിനാൽ ഗ്രാമത്തിൽ തന്നെയുള്ള സന്ദീപ്​ അവളെ മർദ്ദിച്ചതായി കരുതുകയായിരുന്നു. അത്​ പരാതിയിൽ പറയുകയും ചെയ്​തു.'

സഹോദര​െൻറ വിശദീകരണം

മാതാവി​െൻറയും ത​െൻറയും മൊഴിയുടെ അടിസ്​ഥാനത്തിലായിരുന്നു ആദ്യ എഫ്​.ഐ.ആർ. സഹോദരി മൊഴി നൽകാൻ പറ്റിയ അവസ്​ഥയിൽ അല്ലായിരുന്നു. അവൾ അബോധാവസ്​ഥയിലായിരുന്നു. ആ സമയം വരെ അവൾ കൂട്ടബലാത്സംഗത്തിന്​ ഇരയായതായി അറിയില്ലായിരുന്നു. അതിനാൽതന്നെ ആദ്യ പരാതിയിൽ അവ പറയാൻ സാധിച്ചില്ല. സഹോദരി പ്രതികളി​ൽ ഒരാളുടെ പേര്​ പറഞ്ഞിരുന്നു. അത്​ പരാതിയിൽ സൂചിപ്പിക്കുകയും ചെയ്​തു. അയാളുടെ സന്ദീപ്​ എന്നായിരുന്നു.

സെപ്​റ്റംബർ 15ന്​ അലിഗഡിലെ ജെ.എൻ.യു ആശുപത്രിയിൽവെച്ച്​ ​സഹോദരിക്ക്​ ബോധം തെളിഞ്ഞെങ്കിലും മൊഴി നൽകാൻ കഴിയുന്ന അവസ്​ഥയിൽ അല്ലായിരുന്നു. സെപ്​റ്റംബർ 20ന്​ പൊലീസ്​ മൊഴി നൽകാൻ എത്തി. അന്നും സഹോദരി സംസാരിക്കാൻ കഴിയുന്ന നിലയിൽ ആയിരുന്നില്ല.

സെപ്​റ്റംബർ 22നാണ്​ സഹോദരിക്ക്​ സംസാരിക്കാൻ കഴിഞ്ഞത്​. സഹോദരിയുടെ മൊഴിയുടെ അടിസ്​ഥാനത്തിൽ അന്നുതന്നെ രണ്ടാമത്തെ എഫ്​.ഐ.ആറും നൽകിയിരുന്നു. അതിൽ കൂട്ടബലാത്സംഗം, കൊലപാതക ​ശ്രമം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തുകയായിരുന്നു.

ഞാൻ സഹോദരിയെ കണ്ടിരുന്നു. അവളുടെ അവസ്​ഥയും മനസിലാക്കി. അവളുടെ കഴുത്ത്​ ഒടിഞ്ഞിരുന്നു. നാക്ക്​ മുറിച്ച നിലയിലായിരുന്നു. നാക്ക്​ അറുത്തുമാറ്റിയില്ലായിരുന്നെങ്കിലും മുറിച്ചിരുന്നു. അക്കാര്യം സഹോദരി പറഞ്ഞിരുന്നു.


കൂട്ടബലാത്സംഗത്തിനിരയായെന്ന കണ്ടെത്തൽ

സെപ്​റ്റംബർ 22ന്​ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്​ഥാനത്തിൽ കൂട്ടബലാത്സംഗത്തിന്​ ഇരയായതായി വ്യക്തമായി. മൂ​ന്നുപേരുടെ പേരുകൾ പറയുകയും ചെയ്​തിരുന്നു. തുടർന്ന്​ കേസിലെ വകുപ്പുകൾ മാറ്റി ഉത്തരവിട്ടു. അതിൽ ബലാത്സംഗവും കൊലപാതക ശ്രമവും ഉൾപ്പെടുത്തി. മൂന്നുപേരെയും സെപ്​റ്റംബർ 23, 25, 26 തീയതികളിലായി അറസ്​റ്റ്​ ചെയ്​തു.

ഹഥ്​രസ്​ എസ്​.പിയുടെ വിശദീകരണം

പെൺകുട്ടിയെ ബലാത്സംഗം ചെയ്​തതായി തെളിവില്ലെന്ന്​ ഹഥ്​രസിലെയും അലിഗഡിലെയും ആശുപത്രിയിലെ ഡോക്​ടർമാർ പറയുന്നു. ഫോറൻസിക്​ പരിശോധനയുടെ സഹായത്തോടെ ഡോക്​ടർമാർക്ക്​ ഇത്​ തെളിയിക്കാൻ കഴിയും. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ല. പെൺകുട്ടിയുടെ നാവ്​ അറുത്തുവെന്ന വാർത്തകൾ വാസ്​തവ വിരുദ്ധമാണ്​. ഇതു സംബന്ധിച്ച്​ പെൺകുട്ടിയുടെ മൊഴി പൊലീസ്​ രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ ന​ട്ടെല്ല്​ തകർന്നതായും പുറത്തുവരുന്ന വാർത്തകളും വസ്​തുതാ വിരുദ്ധമാണ്​. പെൺകുട്ടിയുടെ കഴുത്ത്​ ഞെരിച്ചതിനെ തുടർന്ന്​ ഒടിഞ്ഞാണ്​ മരണത്തിന്​ ഇടയാക്കിയത്.

പെൺകുട്ടിയെ പരിശോധിച്ച ഡോക്​ടർമാരുടെ മൊഴി

സെപ്​റ്റംബർ 14ന്​ വൈകുന്നേരം 4.10ഓടെയാണ്​ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പെൺകുട്ടി ബലാത്സംഗം നടന്നത്​ സംബന്ധിച്ച്​ പറഞ്ഞില്ലായിരുന്നു. സെപ്​റ്റംബർ 22നാണ്​ ആദ്യമായി പെൺകുട്ടി ഇക്കാര്യം പറയുന്നത്​. സെപ്​റ്റംബർ 22ന്​ 12.30ഓടെ പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക്​ വിധേയമാക്കി. മെഡിക്കൽ റിപ്പോർട്ടിൽ ബലപ്രയോഗം നടന്നത​ി​െൻറ തെളിവുകൾ ഉണ്ടായിരുന്നു. കൂട്ടബലാത്സംഗം നടന്നിട്ടു​ണ്ടോയെന്ന്​ ഫോറൻസിക്​ റിപ്പോർട്ട്​ വന്നാൽ മാത്രമേ സ്​ഥിരീകരിക്കാനാകൂ. പെൺകുട്ടിയുടെ കഴുത്തിൽ ദുപ്പട്ട ചുറ്റി വലിച്ചതി​െൻറ പാടുകളുണ്ടായിരുന്നു. മറ്റു ആയുധങ്ങൾ പെൺകുട്ടിയെ ആക്രമിക്കാൻ ഉപയോഗിച്ചിട്ടില്ല.

ജെ.എൻ​ മെഡിക്കൽ കോളജ്​ ഡോ. എം.എഫ്​. ഹുദയുടെ വിശദീകരണം

സെപ്​റ്റംബർ 14ന്​ രാ​ത്രിയോടെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ ന​ട്ടെല്ലിന്​ പരിക്കേറ്റിരുന്നു. സുഷുമ്​ന നാഡിക്ക്​ പരിക്കേറ്റതിനെ തുടർന്ന്​ ശരീരം തളർന്നുപോയിരുന്നു. മറ്റു ആക്രമണം നടന്നതി​െൻറ ലക്ഷണങ്ങൾ ഇല്ലായിരുന്നു. പുറത്ത്​ മറ്റു രക്തസ്രാവവും ഇല്ലായിരുന്നു. പെൺകുട്ടി അബോധാവസ്​ഥയിലായിരുന്നു. ഫോറൻസിക്​ സംഘവും ഈ ​േകസിൽ തെളിവെടുത്തിരുന്നു. അവർക്ക്​ കൂട്ടബലാത്സംഗം നടന്നിട്ടുണ്ടെങ്കിൽ അതി​െൻറ തെളിവ്​ കണ്ടെത്താൻ കഴിയും.

അവരുടെ നാവ്​ മുറിച്ചുമാറ്റിയിരുന്നില്ല. പക്ഷേ നാവിൽ വ്രണം ഉണ്ടായിരുന്നു. ചിലപ്പോൾ നേരത്തേയുണ്ടായിരുന്ന മുറി​വി​െൻറ ഭാഗമായിരിക്കാം. ഇൗ സംഭവത്തിന്​ ശേഷമാണോ മുറിവുണ്ടായതെന്ന്​ വ്യക്തമല്ല. നാവിൽ മറ്റു മുറിവുകൾ ഇല്ലായിരുന്നു. പെൺകുട്ടിക്ക്​ സംസാരിക്കാൻ കഴിയുമായിരുന്നു.

പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടതോടെ സെപ്​റ്റംബർ 22ന്​ മൊഴി നൽകിയിരുന്നു. മജിസ്​ട്രേറ്റ്​ എത്തി പെൺകുട്ടിയുടെ ​മൊഴി രേഖ​െപ്പടുത്തുകയായിരുന്നു.

മരണകാരണം

പെൺകുട്ടിയുടെ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ ഇതുവരെ ലഭ്യമായിട്ടില്ല. പെൺകുട്ടിയുടെ സുഷുമ്​ന നാഡിക്ക്​ സാരമായി പരിക്കേറ്റിരുന്നതായി ഡൽഹയിലെ സഫർദംങ് ആശുപത്രി വക്താവ്​ അറിയിച്ചിരുന്നു. സെപ്​റ്റംബർ 28നാണ്​ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. സെപ്​റ്റംർ 29ന്​ രാവിലെ 6.55ഓടെ മരിച്ചു. പെൺകുട്ടിയുടെ ​േപാസ്​റ്റുമോർട്ടം വിദഗ്​ധ ഡോക്​ടർമാരുടെ പാനൽ നടത്തുകയും വിഡിയോ എടുക്കുകയും ചെയ്​തു. പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ സീൽ ചെയ്​ത കവറിൽ യു.പി പൊലീസിന്​ കൈമാറും. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesUP PoliceHathras gang RapeHathras rape case
News Summary - Hathras rape case Contradictory claims
Next Story