Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നിങ്ങളുടെ ആൺമക്കളെ...

'നിങ്ങളുടെ ആൺമക്കളെ സംസ്​കാരം പഠിപ്പിക്കൂ'; ബി.ജെ.പി എം.എൽ.എക്കെതിരെ സ്വരഭാസ്​കറും കൃതിസനോണും

text_fields
bookmark_border
നിങ്ങളുടെ ആൺമക്കളെ സംസ്​കാരം പഠിപ്പിക്കൂ; ബി.ജെ.പി എം.എൽ.എക്കെതിരെ സ്വരഭാസ്​കറും കൃതിസനോണും
cancel

ബി.ജെ.പി എം.എൽ.എയുടെ സ്​ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധവുമായി നടിമാരായ സ്വര ഭാസ്​കറും കൃതി സനോണും. ബി.ജെ.പി എം‌എൽ‌എ സുരേന്ദ്ര സിങാണ്​ വിവാദപ്രസ്​താവന നടത്തിയത്. മാതാപിതാക്കൾ പെൺമക്കളിൽ സംസ്‌കാരവും നല്ല മൂല്യങ്ങളും വളർത്തിയാൽ ബലാത്സംഗം പോലുള്ള സംഭവങ്ങൾ അവസാനിക്കുമെന്നാണ്​ എം.എൽ.എ പറഞ്ഞത്​. യു.പി, ബല്ലിയയിലെ ബെയ്‌രിയ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പി എം‌എൽ‌എയാണ്​ സുരേന്ദ്ര സിങ്​.

'പെൺമക്കളെ എങ്ങനെ ബലാത്സംഗം ചെയ്യപ്പെടരുതെന്നാണൊ പഠിപ്പിക്കേണ്ടത്​!? ഇത്തരം മനോഭാവങ്ങളല്ലെ ആദ്യം മാറേണ്ടത്​. എന്തുകൊണ്ടാണ് അവർ തങ്ങളുടെ ആൺമക്കൾക്ക്​ കുറച്ച്​ സംസ്​കാരം പകർന്നുകൊടുക്കാത്തത്​'-കൃതി സനോൺ ട്വീറ്റ്​ ചെയ്​തു. സുരേന്ദ്ര സിങി​െൻറ പയൊരു വീഡിയൊ പങ്കുവച്ചാണ്​ സ്വര ഭാസ്​കർ രോഷം പ്രകടിപ്പിച്ചത്​. 'ഈ വൃത്തികെട്ട മനുഷ്യൻ പഴയൊരു പാപിയാണ്'എന്ന്​ പറഞ്ഞാണ്​ സ്വരഭാസ്​കർ വീഡിയൊ ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​. ഉന്നാവൊ ഇരക്കെതിരായി സുരേന്ദ്ര സിങ്​ സംസാരിക്കുന്ന പഴയ വീഡിയോയാണ്​ സ്വരയുടെ ട്വീറ്റിലുള്ളത്​. ഇരുവരും നേരത്തെ ഹാഥറസ്​ പെൺകുട്ടിക്ക്​ അനുകൂലമായി രംഗത്ത്​ വന്നിരുന്നു.

ബല്ലിയയുടെ ചന്ദ്‌പൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ്​ സുരേന്ദ്ര സിങ് സ്​ത്രീവിരുദ്ധ പ്രസ്​താവന നടത്തിയത്​​. 'എം.എൽ.എ എന്നതിനൊപ്പം ഞാനൊരു അധ്യാപകനുമാണ്. ഇത്തരം സംഭവങ്ങൾ തടയാൻ സർക്കാറിനല്ല സംസ്​കാരത്തിനാണ്​ കഴിയുക. സർക്കാർ വാളുമായി നിൽക്കുന്നുണ്ടെങ്കിലും അത്തരം സംഭവങ്ങൾ അവസാനിപ്പിക്കാനാവില്ല. മാതാപിതാക്കൾ യുവതികളായ പെൺമക്കൾക്ക് സംസ്‌കാരം പകർന്നു നൽകുകയും അവരിൽ നല്ല മൂല്യങ്ങൾ ഉണ്ടെന്ന്​ ഉറപ്പുവരുത്തുകയും ചെയ്യണം. അപ്പോൾ ഇത്തരം സംഭവങ്ങൾ അവസാനിക്കും'-അദ്ദേഹം പറഞ്ഞു.

'ആളുകൾക്ക്​ സംരക്ഷണം നൽകേണ്ടത് സർക്കാരി​െൻറ കടമയാണ്, അതുപോലെ കുട്ടികളിൽ സംസ്‌കാം വളർത്തേണ്ടത്​ കുടുംബത്തി​െൻറയും മാതാപിതാക്കളുടെയും കടമയാണ്. മര്യാദയുള്ള പെരുമാറ്റം മാതാപിതാക്കൾ അവരെ പഠിപ്പിക്കണം. സംസ്‌കാരവും സർക്കാരും ചേർന്നാൽ രാജ്യത്തെ മനോഹരമാക്കാം. രക്ഷപ്പെടാൻ മറ്റൊരു വഴിയുമില്ല'എന്നും സുരേന്ദ്ര സിങ് പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP MLASwara BhaskarHathras caseHathras rapeKriti Sanon
Next Story