Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹഥ്​രസ്​...

ഹഥ്​രസ്​ കൂട്ടബലാത്സംഗം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്​ യോഗി സർക്കാർ

text_fields
bookmark_border
ഹഥ്​രസ്​ കൂട്ടബലാത്സംഗം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്​ യോഗി സർക്കാർ
cancel


ലഖ്​നോ: ഉത്തർപ്രദേശിലെ ഹഥ്​രസിൽ ദലിത്​ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. സംസ്ഥാന ആഭ്യന്തര വകുപ്പ്​ സെക്രട്ടറി

ഭഗ്​വാൻ സ്വരൂപ്​ അധ്യക്ഷനായ മൂന്നംഗ സംഘമാണ്​ അന്വേഷണം നടത്തുക. പൊലീസ് ഉദ്യോഗസ്ഥരായ ഡി.ഐ.ജി ചന്ദ്ര പ്രകാശ്, പി.എ.സി കമാൻഡൻഡ് സേനാ നായക്​ പൂനം എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ്​ അംഗങ്ങൾ. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചു. കേസി​െൻറ വിചാരണ അതിവേഗ കോടതിയിലേക്ക്​ മാറ്റാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്​.

പെൺകുട്ടിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ലോക്കൽ പൊലീസ്​ പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ്​ സ്വീകരിച്ചതെന്നും ഭരണകൂടത്തിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങളുടെ എതിർപ്പിനെ മറികടന്ന്​ ബലം പ്രയോഗിച്ചാണ്​ പൊലീസ് പെൺകുട്ടിയുടെ സംസ്കാരം ​നടത്തിയത്. പൊലീസി​െൻറ ഈ നടപടിയും ഏറെ വിവാദമായിരുന്നു.

സെപ്​റ്റംബർ 14നാണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹിയിലെ സഫ്​ദർജങ്​ ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു. എന്നാൽ ചൊവ്വാഴ്​ച പുലർച്ചെ മരണം സംഭവിച്ചു.

അമ്മക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെൺകുട്ടിയെ കാണാതെ തിരഞ്ഞുപോയ മാതാവ്​ ഒഴിഞ്ഞ പ്രദേശത്ത് അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. ന​ട്ടെല്ല്​ തകരുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dalit WomanSITHathras gang-rapeYogi Adityanath
Next Story