Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതീഖുർറഹ്​മാ​െൻറ ജീവൻ...

അതീഖുർറഹ്​മാ​െൻറ ജീവൻ അപകടത്തിലെന്ന്​ ഭാര്യ സാൻജിദ

text_fields
bookmark_border
അതീഖുർറഹ്​മാ​െൻറ ജീവൻ അപകടത്തിലെന്ന്​ ഭാര്യ സാൻജിദ
cancel
camera_alt

സിദ്ദീഖ്​ കാപ്പനൊപ്പം അറസ്​റ്റിലായ അതീഖുർറഹ്​മാ​െൻറ ഭാര്യ സാൻജിദ ന്യൂഡൽഹി പ്രസ്​ക്ലബ്ബിൽ

ന്യൂഡൽഹി: കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി സെക്രട്ടറി സിദ്ദീഖ്​ കാപ്പനൊപ്പം അറസ്​റ്റിലായി മഥുര ജയിലിൽ കഴിയുന്ന കാംപസ്​ ഫ്രണ്ട്​​ നേതാവ്​ അതീഖുർറഹ്​മാന് ചികിത്സ നിഷേധിക്കുന്നത്​ മൂലം ജീവൻ അപകടത്തിലാണെന്ന്​ ഭാര്യ സാൻജിദ. ആരോഗ്യനില മോശമായി ജൂലൈ 23 മുതൽ മഥുര ജയിലാശുപത്രിയിൽ കഴിയുന്ന അതീഖുർറഹ്​മാനെ ഡൽഹി എയിംസിലേക്ക്​ മാറ്റണമെന്നും എത്രയും പെ​െട്ടന്ന്​ ജാമ്യം അനുവദിക്കണമെന്നും മുസഫർ നഗറിൽ നിന്ന്​ ന്യൂഡൽഹി പ്രസ്​ ക്ലബ്ബിൽ വന്ന്​ നടത്തിയ വാർത്താസമ്മേളനത്തിൽ സാൻജിദ ആവശ്യപ്പെട്ടു.

ഹൃ​ദ്രോഗത്തിന്​ എയിംസിലെ ചികിത്സ തുടർന്നുകൊണ്ടിരിക്കുകയായിരുന്നു അതീഖുർറഹ്​മാൻ. അതിനിടെയാണ്​ ഹാഥ്റാസിലേക്കുള്ള യാത്രാമധ്യേ യു.പി പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ യു.എ.പി.എ ചുമത്തി ജയിലിലടച്ചതെന്ന്​ സാൻജിദ 'മാധ്യമ'ത്തോടു പറഞ്ഞു. മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിച്ചേക്കാവുന്ന രോഗമാണ്​. എന്നാൽ, കഴിഞ്ഞ 11 മാസമായി അതീഖിന്​ ചികിത്സ നിഷേധിക്ക​ുകയാണ്​. കുടുംബത്തിനോ അദ്ദേഹത്തിനെ ചികിത്സിക്കുന്ന ഡോക്​ടർക്കോ ആരോഗ്യസ്​ഥിതി എന്താണെന്ന്​ പോലുമറിയില്ല. വിദഗ്​ധ ചികിത്സക്കായി നിരവധി തവണ മഥുര ​േകാടതിയെയും ഹൈകോടതിയെയും സമീപിച്ചിട്ടും നടപടിയെടുക്കാതെ നീട്ടിക്കൊണ്ടുപോക​ുകയാണ്​ ചെയ്​തതെന്നും അവർ പറഞ്ഞു.

അതീഖുർറഹ്​മാൻ ഉത്തർപ്രദേശിൽ പൗരത്വ സമരത്തിന്​ നേതൃത്വം കൊടുത്തതും യു.പിയിലെ പൊലീസ്​ അതിക്രമങ്ങൾക്കെതിരെ സംസാരിച്ചതുമാണ്​ യു.പി പൊലീസി​െൻറ പ്രതികാര നടപടിക്ക്​ കാരണമായതെന്ന്​ സാൻജിദക്കൊപ്പം വാർത്താസമ്മേളനത്തിലുണ്ടായിരുന്ന കാംപസ്​ ഫ്രണ്ട്​ ദേശീയ ​ജനറൽ സെക്രട്ടറി അശ്​വാൻ സാദിഖ്​ പറഞ്ഞു. മരുന്ന്​ തുടർച്ചയായി മുടക്കിയത്​ മൂലം ആരോഗ്യനില മോശമായിരിക്കുകയാണ്​. മഥുര ജയിൽ ആശുപത്രിയിൽ നിന്ന്​ അതീഖിനെ ആഗ്ര ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. എന്നാൽ, അവിടെ അദ്ദേഹത്തി​െൻറ രോഗം ചികിത്സിക്കാവുന്ന വിദഗ്​ധ ഡോക്​ടർമാരില്ല. അതിനാൽ അദ്ദേഹം നേരത്തെ ചികിത്സിച്ചിരുന്ന ഡൽഹി എയിംസിലേക്ക്​ അടിയന്തിരമായി കൊണ്ടുപോകണമെന്ന്​ അശ്​വാൻ ആവശ്യപ്പെട്ടു. റഉൗഫ്​ ശരീഫിന്​ രണ്ടു തവണ കോവിഡ്​ പിടിച്ചിട്ടും ജയിലിൽ നിന്ന്​ ആശുപത്രിയിൽ പോലും കൊണ്ടുപോയില്ലെന്നും സിദ്ദീഖ്​ കാപ്പന്​ ചികിത്സ ലഭിക്കാൻ സുപ്രീം​േകാടതി ഇടപെടേണ്ടി വന്നുവെന്നും അശ്​വാൻ ചുണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിന്​ ഹാഥ്​റാസിലെ ദലിത്​ ബാലികയു​െട വീട്ടിലേക്ക്​ പോകു​േമ്പാഴാണ് ​സമാധാന ലംഘനം നടത്തിയെന്നും വർഗീയ അസ്വസ്ഥതയുണ്ടാക്കിയെന്നും മതസൗഹാർദം തകർത്തുവെന്നും ആരോപിച്ച്​ അതീഖുർറഹ്​മാനെയും മസൂദ്​ അഹ്​മദിനെയും മലയാള മാധ്യമ പ്രവർത്തകൻ സിദ്ദീഖ്​ കാപ്പനെയും അറസ്​റ്റ്​ ചെയ്​ത്​ ക്രിമിനൽ നടപടിക്രമം 151, 107, 116 വകുപ്പുകൾ പ്രകാരം കുറ്റങ്ങൾ ചുമത്തിയത്​. ഏഴിന്​ ഭീകരപ്രവർത്തനത്തിന്​ ഫണ്ടിങ്​ ആരോപിച്ച്​ യു.എ.പി.എ കൂടി ചുമത്തി. പിന്നീട്​ അതീഖുർറഹ്​മാന്​ മരുന്ന്​ വാങ്ങാൻ കാംപസ്​ ഫ്രണ്ട്​ ​മുൻ ദേശീയ ജനറൽ ​െസക്രട്ടറി​ റഉൗഫ്​ ശരീഫ്​ അയച്ച 5,000 രൂപയു​െട പേരിൽ അദ്ദേഹത്തെ കുടി യു.എ.പി.എ കേസിൽ ബന്ധിപ്പിച്ച്​ അറസ്​റ്റ്​ ചെയ്​തു. എന്നാൽ, അറസ്​റ്റിന്​ കാരണമായി പറഞ്ഞ ക്രിമിനൽ നടപടിക്രമം 151, 107, 116 വകുപ്പുകൾ പ്രകാരം ചുമത്തിയ കുറ്റാരോപണങ്ങൾ എല്ലാം കോടതി തള്ളിക്കളഞ്ഞതോടെ യൂ.എ.പി.എ, രാജ്യ​േദ്രാഹക്കുറ്റങ്ങൾ ബാക്കിയായി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAPACampus FrontHathrasAtikur RahmanSidheeq Kappan
News Summary - Hathras detainee Atikur Rahman in threat of custodial murder, say spouse
Next Story