Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'രാജാ'വി​െൻറ ഭരണമല്ല, സ്വരാജാണ് നമുക്ക്​ വേണ്ടത്​; മാധ്യമപ്രവർത്തകനെതിരായ യു.എ.പി.എയിൽ കപിൽ സിബൽ

text_fields
bookmark_border
ഹാഥറസ്​ സംഭവത്തിൽ യു‌.എ‌.പി.‌എ ചുമത്തി മാധ്യമപ്രവർത്തകനെ പിടികൂടിയിരുന്നു
രാജാവി​െൻറ ഭരണമല്ല, സ്വരാജാണ് നമുക്ക്​ വേണ്ടത്​; മാധ്യമപ്രവർത്തകനെതിരായ യു.എ.പി.എയിൽ കപിൽ സിബൽ
cancel

യു.പിയിലെ ഹാഥറസില്‍ മലയാളി മാധ്യമപ്രവര്‍ത്തകനെതിരെ യു.എ.പി.എ ചുമത്തിയ നടപടിയില്‍ കേന്ദ്രത്തിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. എതിർശബ്​ദങ്ങളെ നിശ്ശബ്​ദമാക്കാൻ യു.എ.പി.എ ഉപയോഗിക്കും എന്ന പാർലമെൻറിലെ ത​െൻറ മുൻകാല പ്രസ്​താവനയും സിബൽ എടുത്ത്​ പറയുന്നുണ്ട്​. 'രാജാ'വി​െൻറ ഭരണമല്ല സ്വരാജാണ് നമുക്ക്​ വേണ്ടതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

'ഹാഥറസ്​ സംഭവത്തിൽ ഗൂഡാലോചന ആരോപിച്ച്​ യു‌.എ‌.പി.‌എ ചുമത്തി മാധ്യമപ്രവർത്തകനെ പിടികൂടിയിരിക്കുന്നു. രാജ്യസഭയിലെ യു.എ.പി.‌എ സംബന്ധിച്ച ചർച്ച നടന്നപ്പോൾ എതിർശബ്​ദങ്ങളെ നിശ്ശബ്​ദമാക്കാൻ ഇൗ നിയമം ദുരുപയോയോഗിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. 'രാജാ'വി​െൻറ ഭരണമല്ല സ്വരാജാണ് നമുക്ക്​ വേണ്ടത്​'-എന്നാണ്​ അദ്ദേഹം കുറിച്ചിരിക്കുന്നത്​.

ഹാഥറസിലേക്കുള്ള യാത്രക്കിടെയാണ്​ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്​. പിന്നീട്​ ഇദ്ദേഹത്തിനെതിരെ യു.എ.പി.എ ചുമത്തുകയായിരുന്നു. ഇദ്ദേഹത്തിനും കൂടെ അറസ്റ്റിലായ മൂന്നുപേർക്കെതിരെ രാജ്യദ്രോഹ കുറ്റവും ചുമത്തിയിട്ടുണ്ട്​. പിടിയിലായ നാലുപേരും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളവരാണെന്നും ഹാഥറസിലേക്ക് പോയത് മേഖലയിലെ സമാധാനാവസ്ഥ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്നുമാണ്​ എഫ്.ഐ.ആറിൽ പറയുന്നത്​.

ഹാഥറസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയും 'അഴിമുഖം' വെബ്‌പോര്‍ട്ടല്‍ പ്രതിനിധിയുമായ സിദ്ദിഖ് കാപ്പനെ തിങ്കളാഴ്ച യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ മുസഫര്‍ നഗര്‍ സ്വദേശി അതീഖുര്‍ റസ്മാന്‍, മസൂദ് അഹ്മദ് (ബഹ്‌റൈച്ച്), ആലം (റാംപൂര്‍) എന്നിവരും അറസ്റ്റിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story