ന്യൂഡല്‍ഹി: ഹാഥറസിൽ ദലിത് പെൺകുട്ടിയെ സവർണർ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിെൻറ അന്വേഷണം ഏറ്റെടുത്ത സി.ബി.െഎ എഫ്.ഐ.ആര് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും മണിക്കൂറുകൾക്കുള്ളിൽതന്നെ നീക്കം ചെയ്യുകയും ചെയ്തു.
ഞായറാഴ്ച രാത്രിയാണ് സി.ബി.െഎ പ്രതികൾക്കെതിരെ കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം, കൊലപാതകം എസ്.സി, എസ്.ടി അതിക്രമ നിരോധന നിയമം എന്നിവ ചുമത്തി എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
എന്നാൽ, മണിക്കൂറുകൾക്കുള്ളിൽതന്നെ ഇതു പിൻവലിച്ച് പ്രതികള്‍ക്കെതിരേ കേസ് ഏറ്റെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും വ്യക്തമാക്കി പുതിയ വാര്‍ത്തക്കുറിപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എഫ്.െഎ.ആർ പിൻവലിച്ചതിന് കാരണം സി.ബി.െഎ വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ചയാണ് കേസ് സി.ബി.െഎക്ക് വിട്ട് കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങിയത്.