ഹാഥറസ് കേസ്: സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി മേൽനോട്ടം വഹിക്കും -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: യു.പിയിലെ ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ സി.ബി.ഐ അന്വേഷണത്തിൽ ഹൈകോടതി മേൽനോട്ടം വഹിക്കുമെന്ന് സുപ്രീംകോടതി. അലഹബാദ് ഹൈകോടതിക്കാവും കേസിലെ മേൽനോട്ട ചുമതല. കേസ് സി.ബി.ഐ ഏറ്റെടുത്തിട്ടുണ്ട് ഇനി അവർ അന്വേഷണ പുരോഗതി റിപ്പോർട്ട് അലഹാബാദ് ഹൈകോടതിയിൽ സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചിേൻറതാണ് തീരുമാനം.
ഹാഥറസ് കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക സത്യമ ദുബെയാണ് പൊതുതാൽപര്യ ഹരജി നൽകിയത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ അനുവാദമില്ലാതെ മൃതദേഹം ദഹിപ്പിച്ചതിൽ സുപ്രീംകോടതി സ്വമേധയ കേസെടുത്തിരുന്നു.
ഇതിന് പുറേമ കേസിെൻറ വിചാരണ യു.പിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി ഹരജികളും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഒക്ടോബർ 15നാണ് സത്യമ ദുബെയുടെ ഹരജിയിൽ വാദം പൂർത്തിയായത്. പിന്നീട് കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. കേസിെൻറ വാദത്തിനിടെ സാക്ഷികളുടെ സുരക്ഷക്കുള്ള നടപടികൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

