Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അപകീർത്തികരമായ പരാമർശം: നടി പായൽ രോഹതഗിക്ക് ജാമ്യം
text_fieldsbookmark_border
ബുന്ദി(രാജസ്ഥാൻ): നെഹ്റു-ഗാന്ധി കുടുംബത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തതിനെ തുടർന്ന് അറസ്റ്റിലായ ബോളിവുഡ് നടി പായൽ രോഹതഗിക്ക് ജാമ്യം. ജാമ്യാപേക്ഷയുമായി പായലിെൻറ അഭിഭാഷകൻ ഭൂപേന്ദ്ര സഹായ് സക്സേന ജില്ലാ ജഡ്ജിയെ സമീപിച്ചിരുന്നു.
എന്നാൽ, ജഡ്ജ് അവധിയായതിനാൽ അഡീഷനൽ ജില്ലാ ജഡ്ജിയാണ് 25,000 രൂപ വീതമുള്ള രണ്ട് ഉറപ്പിൽ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ പായലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
Next Story
