Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ചൂലേന്തും കൈകളിൽ...

'ചൂലേന്തും കൈകളിൽ നീതിക്കുവേണ്ടി മുസ്‌ലിമിനെതിരെ ആയുധമെടുക്കാൻ സന്നദ്ധരാവുക': വിദ്വേഷ പ്രസംഗത്തിൽ മുൻകൂർ ജാമ്യം തേടി വി.എച്ച്.പി നേതാക്കൾ

text_fields
bookmark_border
ചൂലേന്തും കൈകളിൽ നീതിക്കുവേണ്ടി മുസ്‌ലിമിനെതിരെ ആയുധമെടുക്കാൻ സന്നദ്ധരാവുക: വിദ്വേഷ പ്രസംഗത്തിൽ മുൻകൂർ ജാമ്യം തേടി വി.എച്ച്.പി നേതാക്കൾ
cancel
camera_alt

ശ​ര​ൺ പ​മ്പു​വെ​ൽ,ദി​നേ​ശ് മെ​ൻ​ഡ​ൻ

മം​ഗ​ളൂ​രു: ഉ​ഡു​പ്പി പാ​രാ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ സ​ഹ​പാ​ഠി​യു​ടെ സ്വ​കാ​ര്യ​ത പ​ക​ർ​ത്തി എ​ന്ന കേ​സ് അ​ന്വേ​ഷ​ണം എ​ൻ.​ഐ.​എ​ക്ക് കൈ​മാ​റ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​റാ​ലി​യി​ൽ വി​ദ്വേ​ഷ​പ്ര​സം​ഗം ന​ട​ത്തി​യ​തി​ന് പൊ​ലീ​സ് സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​ക​ളാ​യ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് നേ​താ​ക്ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ന​ൽ​കി. വി.​എ​ച്ച്.​പി മേ​ഖ​ല ക​ൺ​വീ​ന​ർ ശ​ര​ൺ പ​മ്പു​വെ​ൽ, ഉ​ടു​പ്പി ജി​ല്ല സെ​ക്ര​ട്ട​റി ദി​നേ​ശ് മെ​ൻ​ഡ​ൻ എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ടു​പ്പി ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്.

മ​ഹി​ള മോ​ർ​ച്ച ഉ​ടു​പ്പി ജി​ല്ല പ്ര​സി​ഡ​ന്റ് വീ​ണ ഷെ​ട്ടി​ക്കെ​തി​രെ​യും ഉ​ടു​പ്പി ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ‘ഹി​ന്ദു അ​മ്മ​മാ​ർ ഉ​ണ​ര​ണം, ചൂ​ലേ​ന്തും കൈ​ക​ളി​ൽ നീ​തി​ക്കു​വേ​ണ്ടി മു​സ്‌​ലി​മി​നെ​തി​രെ ആ​യു​ധ​മെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​രാ​വു​ക’-​എ​ന്നാ​ണ് ശ​ര​ൺ പ​റ​ഞ്ഞ​ത്.

‘നീ​തി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​യി​ല്ലെ​ങ്കി​ൽ ആ​ദി-​ഉ​ടു​പ്പി ന​ഗ്ന​ത കേ​സും ഹ​രി​യ​ടു​ക്ക ഹ​ന​ബ്ബ കൊ​ല​ക്കേ​സും ആ​വ​ർ​ത്തി​ക്കും’ എ​ന്നാ​യി​രു​ന്നു ദി​നേ​ശി​ന്റെ ഭീ​ഷ​ണി.‘മു​സ്‌​ലിം പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ലും കോ​ള​ജി​ലും പ്ര​വേ​ശം ന​ൽ​ക​രു​ത്, അ​വ​ർ വ​ല്ല മ​ദ്റ​സ​യി​ലും പ​ഠി​ക്ക​ട്ടെ’ എ​ന്ന ആ​ഗ്ര​ഹം വീ​ണ​യും പ്ര​ക​ടി​പ്പി​ച്ചു. ഈ ​മാ​സം മൂ​ന്നി​ന് ഉ​ടു​പ്പി​യി​ൽ ന​ട​ത്തി​യ റാ​ലി​യി​ലാ​യി​രു​ന്നു വി​ദ്വേ​ഷ​പ്ര​സം​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vhpHate speechVishwa Hindu Parishad
News Summary - Hate speech: Vishwa Hindu Parishad leaders file anticipatory bail plea
Next Story