Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്വേഷ പ്രസംഗം​:...

വിദ്വേഷ പ്രസംഗം​: രമേശ് ബിധുരി നഡ്ഡയെ കണ്ടു

text_fields
bookmark_border
ramesh bidhuri
cancel

ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ൽ ബി.​എ​സ്.​പി എം.​പി കു​ൻ​വ​ർ ഡാ​നി​ഷ് അ​ലി​ക്കെ​തി​രെ മു​സ്‍ലിം വി​രു​ദ്ധ വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ ര​മേ​ശ് ബി​ധു​രി ബി.​ജെ.​പി ആ​സ്ഥാ​ന​ത്തെ​ത്തി പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി ന​ഡ്ഡ​യെ ക​ണ്ടു. ന​ട​പ​ടി എ​ടു​ക്കാ​തി​രി​ക്കാ​ൻ 15 ദി​വ​സ​ത്തി​ന​കം കാ​ര​ണം കാ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി നോ​ട്ടീ​സ് ന​ൽ​കി​യ​തി​ന്റെ മൂ​ന്നാം ദി​വ​സ​മാ​ണ് ബി​ധു​രി ന​ഡ്ഡ​യെ ക​ണ്ട​ത്.

ഈ ​മാ​സം 21ന് ​രാ​ത്രി​യാ​ണ് ‘ച​ന്ദ്ര​യാ​ൻ’ ച​ർ​ച്ച​യി​ൽ, മൂ​ന്നു​ത​വ​ണ ലോ​ക്സ​ഭ എം.​പി​യാ​യ ര​മേ​ശ് ബി​ധു​രി വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ​ത്. ബി​ധു​രി​ക്കെ​തി​രെ സ​സ്​​പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ല​ക്കു​മേ​ൽ പ്ര​തി​പ​ക്ഷം സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച.

സം​ഭ​വ​സ​മ​യ​ത്ത് ലോ​ക്സ​ഭ നി​യ​ന്ത്രി​ച്ച ചെ​യ​ർ​പേ​ഴ്സ​ൺ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ഡി.​​എം.​കെ, എ​ൻ.​സി.​പി വ​നി​ത എം.​പി​മാ​ർ എ​ന്നി​വ​ർ ബി​ധു​രി​ക്കെ​തി​രെ സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ന് ത​ട​യി​ടാ​ൻ ബി.​ജെ.​പി നേ​താ​വ് നി​ഷി​കാ​ന്ത് ദു​ബെ സ്പീ​ക്ക​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ ‘താ​​ഴ്ന്ന​വ​നെ താ​ഴ്ന്ന​വ​ൻ എ​ന്ന​ല്ലാ​തെ പി​ന്നെ​ന്തു​പ​റ​യും’ എ​ന്ന് മൈ​ക്കി​ല്ലാ​തെ ഡാ​നി​ഷ് അ​ലി പ്ര​ധാ​ന​മ​ന്ത്രി​യെ കു​റി​ച്ച് പ​റ​ഞ്ഞു​വെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

സ​ഭ​ക്ക​ക​ത്ത് ന​ട​ന്ന വാ​ക്കാ​ലു​ള്ള ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ​കാ​യി​ക​മാ​യി സ​ഭ​ക്ക് പു​റ​ത്ത് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നു​ള്ള ആ​ഖ്യാ​നം ച​മ​ക്കു​ക​യാ​ണ് ദു​ബെ ചെ​യ്ത​തെ​ന്ന് ഡാ​നി​ഷ് അ​ലി അ​തി​നോ​ട് പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hate SpeechRamesh BidhuriIndia news
News Summary - Hate speech-Ramesh met Bidhuri Nadda
Next Story