വിദ്വേഷ പ്രസംഗം; ഹിമന്തക്കെതിരെ കൂടുതൽ ഹരജികൾ
text_fieldsഹിമന്ത ബിശ്വ ശർമ
ന്യൂഡൽഹി: മുസ്ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമക്കെതിരെ കൂടുതൽ പേർ ഹരജികളുമായി സുപ്രീംകോടതിയിൽ. അസം മുൻ ഡി.ജി.പി ഹരേകൃഷ്ണ ദേക, മുതിർന്ന മാധ്യമപ്രവർത്തകൻ പരേഷ് ചന്ദ്ര മലകർ, മുതിർന്ന അഭിഭാഷകൻ ശന്തനു ബോർത്താക്കൂർ, വിരമിച്ച പ്രഫസർ ഹിരേൻ ഗോഹെയ്ൻ എന്നിവരാണ് പുതിയ ഹരജി സമർപ്പിച്ചത്.
കഴിഞ്ഞ ദിവസം സി.പി.ഐ നേതാവ് ആനിരാജ, സി.പി.എം എന്നിവരും ഹരജി സമർപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ ഹരജികൾ ലിസ്റ്റ് ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. പ്രസംഗങ്ങളിലൂടെയും സമൂഹമാധ്യമ ഇടപെടലുകളിലൂടെയും ഹിമന്ത ബിശ്വ ശർമ ബംഗാളി വംശജരായ മുസ്ലിംകൾക്കെതിരെ വിവേചനത്തിനും സാമൂഹിക-സാമ്പത്തിക ബഹിഷ്കരണത്തിനും ആഹ്വാനംചെയ്യുന്നുവെന്ന് ഹരജികളിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്തും, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എൻ.വി. അൻജാരിയ എന്നിവരും അടങ്ങുന്ന ബെഞ്ചാണ് ഇവ പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

