Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാം ഭക്​തിന്‍റെത്​...

രാം ഭക്​തിന്‍റെത്​ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ആഹ്വാനമെന്ന്​ കോടതി; 'വിദ്വേഷ പ്രസംഗം ഇപ്പോൾ ഫാഷനായി'

text_fields
bookmark_border
രാം ഭക്​തിന്‍റെത്​ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ആഹ്വാനമെന്ന്​ കോടതി; വിദ്വേഷ പ്രസംഗം ഇപ്പോൾ ഫാഷനായി
cancel

ഡൽഹി: മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ആഹ്വാനമാണ്​ ഗോദ്​സെ രണ്ടാമൻ എന്ന രാം ഭക്​ത്​ഗോപാൽ നടത്തിയതെന്ന്​ ഗുഡ്​ഗാവ്​ കോടതി. വിദ്വേഷ പ്രസംഗം നടത്തുകയും മുസ്​ലിം സ്​ത്രീകളെ തട്ടിക്കൊണ്ടുപോകാൻ ആഹ്വാനം ​നൽകുകയും ചെയ്​ത പ്രതിക്ക്​ ഒരു തരത്തിലും ജാമ്യം നല്‍കാനാകില്ലെന്നും കോടതി വ്യക്​തമാക്കി.

വിദ്വേഷ പ്രസംഗം ഇപ്പോൾ ഫാഷനായി മാറിയിരിക്കുകയാണ്​. ഇത്തരം പ്രവണതകളെ ഇന്ത്യന്‍ സമൂഹം എതിര്‍ക്കണം. ഇത്തരക്കാര്‍ ഒരവസരം കിട്ടിയാല്‍ മതവിദ്വേഷത്തി​െൻറ പേരില്‍ നിഷ്‌കളങ്കരെ കൂട്ടക്കൊല ചെയ്യാൻ മടിക്കില്ലെന്നും കോടതി പറഞ്ഞു. ഒന്നും അറിയാത്ത പാവം പയ്യനെപ്പോലെയാണ് പ്രതി കോടതിക്കു മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ, ഇയാള്‍ നിസ്സാരക്കാരനല്ല. വിദ്വേഷം വെച്ച് ഭയരഹിതനായി എന്തും ചെയ്യാനുള്ള മനോഭാവമാണുള്ളതെന്നും ജാമ്യം നിഷേധിച്ചുകൊണ്ട്​ കോടതി ചൂണ്ടിക്കാട്ടി.

​ജൂലൈ നാലിന്​ ഗുരുഗ്രാമിനടുത്ത്​ നടന്ന മഹാപഞ്ചായത്തിലായിരുന്നു രാംഭക്​തി​‍െൻറ വിദ്വേഷ പ്രസംഗം. നമ്മള്‍ വിചാരിച്ചാല്‍ ഒരു സല്‍മയെ തട്ടിയെടുക്കാനാകില്ലേ എന്നായിരുന്നു ഇയാളുടെ ചോദ്യം. മുസ്​ലിംകൾ കൊല്ലപ്പെടുമ്പോള്‍ അവര്‍ രാം രാം എന്ന് അലറി വിളിച്ചോളും എന്നും പ്രതി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ജനുവരി 30ന് നൂറുകണക്കിന് പൊലീസുകാര്‍ നോക്കി നില്‍ക്കേയാണ് ജാമിഅ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനു നേരെ ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം, ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, ഡല്‍ഹി ​െപാലീസ് സിന്ദാബാദ് എന്നാര്‍ത്തു വിളിച്ച്​ രാംഭക്​ത്​ വെടിയുതിർത്തത്​. അതിനുശേഷമാണ്​ ഗോദ്​​സെ രണ്ടാമൻ എന്നറിയപ്പെടാൻ തുടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobiaHate speechCitizenship Amendment Actram bhakt gopal
News Summary - Hate speech a fashion nowadays, says Gurgaon court while denying bail to Jamia shooter
Next Story