ഹസീനയുടെ ന്യൂഡൽഹി പരിപാടി ഇന്ന്; പ്രതിഷേധമറിയിച്ച് ബംഗ്ലാദേശ്
text_fieldsശൈഖ് ഹസീന
ന്യൂഡൽഹി: ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ പങ്കെടുപ്പിക്കുന്നതിനെതിരെ ഇന്ത്യയെ ബംഗ്ലാദേശ് പ്രതിഷേധമറിയിച്ചു. നയതന്ത്ര വൃത്തങ്ങളിൽ ചർച്ചയായി മാറിയ ചടങ്ങിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് ഹുമയൂൺ കബീർ ധാക്കയിൽ ഇന്ത്യൻ ഹൈകമീഷണർ ദിനേശ് ത്രിവേദിയെ നേരിട്ട് ആശങ്ക അറിയിച്ചു.
ഇതിനുപുറമെ, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണറെ വിളിച്ചുവരുത്തി എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ പ്രസംഗങ്ങൾക്കോ ബംഗ്ലാദേശ് വിരുദ്ധ പ്രവർത്തനങ്ങൾക്കോ തങ്ങളുടെ സ്വന്തം ഭൂപ്രദേശം ഹസീന ഉപയോഗിക്കരുതെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.
2024 ആഗസ്റ്റ് അഞ്ചിന് നടന്ന അട്ടിമറിക്കുശേഷം ഇതാദ്യമായാണ് അവർ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് സംഘടിപ്പിക്കുന്ന ‘ശൈഖ് ഹസീന ഹോം കമിങ്’ എന്ന പരിപാടിയിൽ, അവർ തന്റെ മാതൃരാജ്യത്തേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിക്കുകയും ബംഗ്ലാദേശിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ഇന്ത്യൻ, അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

