മമത തോൽവി അംഗീകരിച്ചോ? ബി.ജെ.പി സത്യപ്രതിജ്ഞക്ക് പിന്നാലെ എക്സ് ബയോ മാറ്റി
text_fieldsകൊൽക്കത്ത: ബി.ജെ.പി സത്യപ്രതിജ്ഞക്ക് പിന്നാലെ എക്സ്ബയോ തിരുത്തി പശ്ചിമ ബംഗാൾ മമതാ ബാനർജി.ബാനർജി."ബഹുമാനപ്പെട്ട മുഖ്യമന്ത്രി പശ്ചിമ ബംഗാൾ" എന്നത് മാറ്റി "പശ്ചിമ ബംഗാൾ മുഖ്യമന്ത്രി (15, 16, 17-ാമത് വിധാൻ സഭ)" എന്നാണ് ബയോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ മമത തയ്യാറായിരുന്നില്ല. ബി.ജെ.പി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് മമത പരാജയം അംഗീകരിക്കാൻ തയ്യാറായിരുന്നില്ലെങ്കിലും ഇപ്പോൾ സാമൂഹിക മാധ്യമത്തിലെ നീക്കം സൂചിപ്പിക്കുന്നത് അവർ പരാജയം സമ്മതിച്ചു എന്നാണ്. ഇന്ന് 11 മണിക്ക് ശേഷമാണ് ബയോ അപ്ഡേറ്റ് ചെയ്തത്.
"സ്ഥാപക ചെയർപേഴ്‌സൺ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി (15, 16, 17-ാമത് വിധാൻ സഭ)" എന്നതാണ് പുതിയ ബയോ. നേരത്തെ "സ്ഥാപക ചെയർപേഴ്‌സൺ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പശ്ചിമ ബംഗാൾ" എന്നായിരുന്നു ഇത്.
ബി.ജെ.പിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ചാണ് ഈ മാറ്റം. കഴിഞ്ഞ മാസത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭവാനിപൂരിൽ നിന്ന് ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയാണ് ബംഗാളിലെ ബി.ജെ.പിയുടെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
സംസ്ഥാനത്തെ 294 സീറ്റുകളിൽ 80 സീറ്റുകൾ മാത്രമാണ് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് നേടിയത്. തെരഞ്ഞെടുപ്പ് വിധി "ജനവിധിയല്ല, ഗൂഢാലോചനയാണ്" എന്ന് ആരോപിച്ചായിരുന്നു മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ വിസമ്മതിച്ചത്. വോട്ടെണ്ണലിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായും ഏകദേശം 100 സീറ്റുകൾ "കൊള്ളയടിക്കപ്പെട്ടു" എന്നും വോട്ടെണ്ണലിന്റെ വേഗത മനഃപൂർവ്വം മന്ദഗതിയിലാക്കിയെന്നും അവർ ആരോപിച്ചിരുന്നു.
294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 15 വർഷത്തെ മമത ഭരണമാണ് ബംഗാളിൽ അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

