Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദാവൂദ്​ ഇബ്രാഹിം...

ദാവൂദ്​ ഇബ്രാഹിം ​േകാവിഡ്​ ബാധിച്ചു മരിച്ചോ? അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

text_fields
bookmark_border
dawood-ibrahim
cancel

ന്യൂഡൽഹി: അ​േധാലോക നായകൻ ദാവൂദ്​ ഇബ്രാഹിം കോവിഡ്​ ബാധിച്ചു മരിച്ചതായി അഭ്യൂഹം. സമൂഹ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്തകൾ പ്രചരിക്കുകയാണ്​. ഇന്ത്യ​യിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ന്യൂസ്​ എക്​സ്​ ആണ്​ ദാവൂദ്​ ഇബ്രാഹിം കോവിഡ്​ ബാധിച്ചു മരിച്ചതായി ട്വീറ്റ്​ ചെയ്​തത്​. ഇതോടെയാണ്​ അധോലോക നായക​​െൻറ മരണം സംബന്ധിച്ച പ്രചാരണങ്ങൾക്ക്​ ചൂട്​ പിടിച്ചത്​. ദാവൂദ്​ മരിച്ചെന്ന തരത്തിൽ മുമ്പും പല തവണ പ്രചാരണങ്ങളുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തു വന്ന മരണ വാർത്തയിൽ എത്ര​േത്താളം യാഥാർഥ്യമ​ുണ്ടെന്ന്​ വ്യക്തമല്ല​. ദാവൂദിനും ഭാര്യ മെഹജബീൻ ഷെയ്​ഖിനും കോവിഡ്​​ പിടിപെട്ടുവെന്ന് കഴിഞ്ഞ ദിവസം​ ഇൻറലിജൻസ്​ റിപ്പോർട്ടുണ്ടായിരുന്നു. ഇരുവരും കറാച്ചിയിലെ സൈനിക ആശുപ​ത്രിയിൽ ചികിത്സയിലാണെന്നും ദാവൂദി​​െൻറ സുരക്ഷാ ഉദ്യോഗസ്ഥരും പരിചാരകരും ക്വാറൻറീനിലാണെന്നും ഇൻറലിജൻസ്​ വൃത്തങ്ങൾ അറിയിച്ചിര​ുന്നു. 

അതേസമയം ദാവൂദിനും ഭാര്യക്കും കോവി​ഡ്​ സ്ഥിരീകരിച്ചെന്ന റിപ്പോർട്ട്​ തള്ളി ദാവൂദി​​െൻറ സഹോദരനും ഡി കമ്പനിയുടെ മേധാവിയുമായ അനീസ്​ ഇബ്രാഹിം രംഗത്തെത്തിയിട്ടുണ്ട്​. ദാവൂദ്​ ഇബ്രാഹിമിനെന്നല്ല, കുടുംബത്തിലെ ആർക്കും കോവിഡി​െല്ലന്നാണ്​ അനീസ്​ വ്യക്തമാക്കുന്നത്​. 

ദാവൂദ്​ ഇബ്രാഹിം മരിച്ചെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്കൊപ്പം തന്നെ ഈ വാർത്ത സംബന്ധിച്ച ട്രോളുകളും പരിഹാസങ്ങളും ട്വിറ്ററിൽ വ്യാപകമായി.

‘ദാവൂദ്​ ഇബ്രാഹിമിന്​ കോവിഡ്​ പിടിച്ചു’ എന്നതാണ്​  ‘ദാവൂദ്’​, ‘പിടിച്ചു’ എന്നീ വാക്കുകൾ ഒരുമിച്ചു വരുന്ന ആദ്യ വാചകം​ എന്നായിരുന്നു ഒരു ട്വിറ്റർ ഉപയോക്താവി​​െൻറ കമൻറ്​. ദാവൂദ്​ ഇബ്രാഹിം ഒരിക്കൽ കൂടി മരിച്ചു എന്നും ചിലർ ട്വീറ്റിട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dawood Ibrahimmalayalam newsindia newscorona viruscovid 19
News Summary - Has Dawood Ibrahim died of COVID-19 Rumours swirl on social media -india news
Next Story