Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാഹുലിനെ വിവാഹം കഴിപ്പിക്കണ​മെന്ന്​ ഗ്രാമീണ വനിതകൾ, സോണിയയുടെ മറുപടി വൈറൽ -വിഡിയോ
cancel

രാഹുലിനെ വിവാഹം കഴിപ്പിക്കണ​മെന്ന്​ ഗ്രാമീണ വനിതകൾ, സോണിയയുടെ മറുപടി വൈറൽ -വിഡിയോ

text_fields
bookmark_border
ഹരിയാനയിൽനിന്ന്​ തന്നെ കാണാനെത്തിയ ഗ്രാമീണ വനിതകളുമായി സോണിയഗാന്ധി നടത്തിയ ആശയവിനിമയം വൈറൽ

ന്യൂഡൽഹി: ഹരിയാനയിൽനിന്ന്​ തന്നെ കാണാനെത്തിയ ഗ്രാമീണ വനിതകളുമായി സോണിയഗാന്ധി നടത്തിയ ആശയവിനിമയം വൈറൽ. സോനിപതിൽ നിന്ന് പത്ത് ജൻപഥ് സന്ദർശിക്കാനെത്തിയ വനിതകളുമായാണ്​ സോണിയ ഗാന്ധി സംസാരിച്ചത്​. രാഹുലിന്‍റെ വിവാഹക്കാര്യം ഉൾപ്പടെ സ്ത്രീകളുമായി സോണയ ഗാന്ധി സംസാരിച്ചു.

തനിക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓർമ്മിച്ചു വയ്ക്കാനുള്ള ദിവസം എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ വനിതകളുടെ സന്ദർശനത്തിൻറെ വിഡിയോ പങ്കുവച്ചത്. ദില്ലിയിൽ ഇന്ത്യഗേറ്റും ഇന്ദിര ഗാന്ധി മ്യൂസിയവും സന്ദർശിച്ച ശേഷമാണ് വനിതകൾ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഹരിയാനയിൽ നിന്ന് കൊണ്ടു വന്ന ലസ്സിയും വനിതകൾ സോണിയ ഗാന്ധിക്ക് നൽകി.

സംസാരത്തിനിടെ വനിതകളിലൊരാളാണ്​ രാഹുലിന വിവാഹം കഴിപ്പിക്കണമെന്ന്​ സോണിയയോട്​ ആവശ്യപ്പെട്ടത്​. പറ്റി​യ ഒരു പെൺകുട്ടിയെ കണ്ടെത്തൂ എന്ന്​ സോണിയ അവരോടുതന്നെ ആവശ്യപ്പെടുകയും ചെയ്തു. പ്രിയങ്ക ഗാന്ധിയും ഇവരുടെ ഒപ്പമുണ്ടായിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചശേഷമാണ്​ പിരിഞ്ഞത്​.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Haryana Woman Asks Sonia Gandhi To Get Rahul Married; Check Congress Leader's Response
Next Story