മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഹരിയാന ആവർത്തിക്കും -മോദി
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഹരിയാന ആവർത്തിക്കുമെന്നും ബി.ജെ.പിക്കും മഹായുതി സഖ്യത്തിനും അനുകൂല തരംഗമാണ് കാണുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാന്ദേഡ്, അകോല എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിത ശാക്തീകരണം, തൊഴിലവസരം, അതിവേഗ പുരോഗതി എന്നിവയാണ് മഹായുതി സഖ്യത്തിന്റെ മുദ്രാവാക്യം. വികസനം വേഗത്തിലാകാൻ ബി.ജെ.പി സഖ്യമാണ് അധികാരത്തിൽ വേണ്ടതെന്ന് ജനങ്ങൾക്കറിയാം. അതുകൊണ്ടാണ് വീണ്ടും വീണ്ടും അവർ ബി.ജെ.പിയെയും എൻ.ഡി.എയെയും അധികാരത്തിലേറ്റുന്നത്. പ്രതിപക്ഷത്തെ മഹാ വികാസ് അഘാഡി അഴിമതി സഖ്യമാണ്. -മോദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

