തട്ടിക്കൊണ്ടുപോകാൻ ശ്രമം: യുവതിക്കെതിരെ ആരോപണങ്ങളുമായി ബി.ജെ.പി നേതാക്കൾ
text_fieldsന്യൂഡൽഹി: ഹരിയാന ബി.ജെ.പി അധ്യക്ഷൻ സുഭാഷ് ബറലയുടെ മകൻ അർധരാത്രി കാറിൽ യുവതിയെ പിന്തുടർന്ന സംഭവത്തിൽ യുവതിക്കെതിരെ ആരോപണങ്ങളുമായി ബി.ജെ.പി നേതാക്കളും ഫേസ്ബുക് പോസ്റ്റും. യുവതി രാത്രിയിൽ ഒറ്റക്ക് യാത്രചെയ്തതിനെ ചോദ്യംചെയ്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് രാംവീർ ഭട്ട് രംഗത്തെത്തിയപ്പോൾ യുവതി മദ്യപിച്ചായിരുന്നു വാഹനമോടിച്ചതെന്ന് ബറലയുടെ കുടുംബാംഗവും ബി.ജെ.പി പ്രവർത്തകനുമായ ആഷിഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
വെള്ളിയാഴ്ച രാത്രി 12.35ഒാടെ ചണ്ഡിഗഢിലെ മധ്യമാർഗിലായിരുന്നു സുഭാഷ് ബറലയുടെ മകൻ വികാസ് ബറല (23), സുഹൃത്ത് ആശിഷ് കുമാർ (22) എന്നിവർ മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥെൻറ മകൾ വർണിക കുണ്ഡുവിെൻറ കാർ തടഞ്ഞുനിർത്തിയത്. തുടർന്ന് യുവതിയുടെ സഹായമഭ്യർഥന പ്രകാരം സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ അറസ്റ്റ്ചെയ്ത് നിസ്സാര വകുപ്പുകൾ ചുമത്തി കേസെടുത്ത് ജാമ്യത്തിൽ വിടുകയായിരുന്നു. തന്നെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു എന്നാണ് യുവതിയുടെ പരാതി. സംഭവത്തിെൻറ സി.സി ടി.വി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് െപാലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
