ഹരിയാന സ്കൂൾ ബസ് അപകടം: സർക്കാർ നാലംഗ സമിതിയെ നിയോഗിച്ചു
text_fieldsചണ്ഡിഗഢ്: ഹരിയാനയിലെ മഹേന്ദ്രഗഢിൽ ആറ് കുട്ടികളുടെ മരണത്തിനും ഇരുപതോളം പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ അപകടം സർക്കാർ നിയോഗിച്ച നാലംഗ സമിതി അന്വേഷിക്കും. വ്യാഴാഴ്ച ജി.എൽ പബ്ലിക് സ്‌കൂളിലെ നാൽപതോളം വിദ്യാർഥികളെ കൊണ്ടുപോവുകയായിരുന്ന ബസ് കനിനയിലെ ഉൻഹാനി ഗ്രാമത്തിന് സമീപം മരത്തിൽ ഇടിക്കുകയായിരുന്നു.
ധർമേന്ദർ എന്ന ഡ്രൈവർ മദ്യപിച്ച് അശ്രദ്ധയോടെ വണ്ടിയോടിച്ചതാണ് അപകട കാരണമെന്നാണ് എഫ്.ഐ.ആർ റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂൾ പ്രിൻസിപ്പലടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, വാഹന സുരക്ഷാ നിയമം ചർച്ച ചെയ്യാൻ ഹരിയാന വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉച്ചക്ക് യോഗം ചേരും. യോഗത്തിൽ സംസ്ഥാനത്തുടനീളമുള്ള ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ, പ്രാഥമിക വിദ്യാഭ്യാസ ഓഫിസർമാർ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർമാർ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

