Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക പ്രതിഷേധത്തിൽ...

കർഷക പ്രതിഷേധത്തിൽ പ​ങ്കെടുക്കുന്നവരുടെ പാസ്​പോർട്ട് റദ്ദാക്കാ​നൊരുങ്ങി ഹരിയാന പൊലീസ്

text_fields
bookmark_border
കർഷക പ്രതിഷേധത്തിൽ പ​ങ്കെടുക്കുന്നവരുടെ പാസ്​പോർട്ട് റദ്ദാക്കാ​നൊരുങ്ങി ഹരിയാന പൊലീസ്
cancel

ന്യൂഡൽഹി: കർഷക പ്രതിഷേധത്തിൽ പ​ങ്കെടുക്കുന്നവരുടെ പാസ്​പോർട്ട് റദ്ദാക്കാനൊരുങ്ങി ഹരിയാന ​പൊലീസ്. അംബാല ഡി.എസ്.പി ജോഗീന്ദർ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ​പൊതുമുതൽ നശിപ്പിക്കുന്നവരുടെ പാസ്​പോർട്ടും വിസയും റദ്ദാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അക്രമത്തിൽ പ​ങ്കെടുത്തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സി.സി.ടി.വിയിലൂടേയും ഡ്രോൺ കാമറകളിലൂടേയുമാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവരുടെ പാസ്​പോർട്ടും വിസയും റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർഥിക്കും. അതിനുള്ള നടപടികളുമായി മുന്നോട്ട് പോവുമെന്ന് ജോഗീന്ദർ അറിയിച്ചു.

സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച എന്നിവർ ഡൽഹി ​ചലോ മാർച്ചുമായി മുന്നോട്ട് പോവുകയാണ്. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇതിനിടെ ഹരിയാന പൊലീസ് സർവസന്നാഹങ്ങളും ഉപയോഗിച്ച് മാർച്ച് തടഞ്ഞുവെങ്കിലും പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ ഇനിയും കർഷകർ തയാറായിട്ടില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:haryana policeFarmers' Protest
News Summary - Haryana Police's big move against farmers involved in violence: 'Will cancel
Next Story