ഗുർമീതിെൻറ വളർത്തുമകൾ ഹണിപ്രീതിനും ദേര വക്താവിനുമെതിെര ലുക്കൗട്ട് നോട്ടീസ്
text_fieldsചണ്ഡിഗഢ്: മാനഭംഗക്കേസിൽ ജയിലിലായ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിെൻറ വളർത്തുമകളായ ഹണിപ്രീത് ഇൻസാനെതിരെയും ദേര വക്താവ് ആദിത്യ ഇൻസാെനതിരെയും ഹരിയാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശിക്ഷ വിധിക്കെപ്പട്ട ശേഷം ഗുർമീതിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹണിപ്രീതിനെയും ആദിത്യയെയും േചാദ്യംചെയ്തതിെൻറ തുടർച്ചയായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് പഞ്ച്കുള പൊലീസ് കമീഷണർ എ.എസ്. ചാവ്ല പറഞ്ഞു.
ദേരയിൽ ഗുർമീതിെൻറ പിൻഗാമിയെ പോലെയായിരുന്നു ഹണിപ്രീത് ഇൻസാൻ. നേരത്തേ അറസ്റ്റിലായ സുരിന്ദർ ധിമാനെ ചോദ്യംചെയ്തതിൽനിന്ന് ഹണിപ്രീതും ആദിത്യയും രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് വ്യക്തമായതായി ചാവ്ല പറഞ്ഞു. വെള്ളിയാഴ്ച അറസ്റ്റിലായ ധിമാനെ ഒരാഴ്ചേത്തക്ക് പഞ്ച്കുള കോടതി റിമാൻഡ് ചെയ്തു. സി.ബി.െഎ കോടതിയുടെ വിധിക്കു ശേഷം ചില പൊലീസുകാരുമായി ചേർന്ന് ഗുർമീതിനെ രക്ഷപ്പെടുത്താൻ സഹായികൾ ശ്രമിച്ച സംഭവവും പൊലീസ് അന്വേഷിക്കുകയാണ്.
ദേര മേധാവി മാനഭംഗക്കേസ് പ്രതിയായതോടെയുണ്ടായ സംഘർഷത്തിലെ മരണസംഖ്യ 41 ആയി. പഞ്ച്കുളയിൽ 35ഉം സിർസയിൽ ആറുേപരുമാണ് മരിച്ചത്.
ഹരിയാന പൊലീസിൽനിന്ന് ഗുർമീതിെൻറ സുരക്ഷചുമതലയുണ്ടായിരുന്ന, രാജ്യേദ്രാഹക്കുറ്റം ചുമത്തെപ്പട്ട അഞ്ചുപേെര വെള്ളിയാഴ്ച പിരിച്ചുവിട്ടു. അതിനിടെ സി.ബി.െഎ കോടതി ഉത്തരവിനെതിരെ ഉടൻ ഹൈകോടതിയെ സമീപിക്കുമെന്ന് ദേര അഭിഭാഷകൻ എസ്.കെ. ഗാർഗ് നാർവാന അറിയിച്ചു.
ഗുർമീതിെൻറ പിൻഗാമിയെ ഉടൻ നിശ്ചയിക്കാൻ നീക്കമില്ലെന്നാണ് ദേര നേതാവ് വിപാസന നേരത്തേ പറഞ്ഞത്. എന്നാൽ, സംഘത്തെ നയിക്കാൻ ഉടൻ നേതാവിനെ നിയമിക്കണമെന്ന ആവശ്യം അണികളിൽനിന്ന് ഉയരുന്നുണ്ട്. ഗുർമീതിെൻറ 33കാരനായ മകൻ ജസ്മന്ത് സിങ് സംഘത്തിെൻറ കാര്യങ്ങൾ നിയന്ത്രിച്ചുവരുകയാണ്. ഗുർമീതിെൻറ അമ്മ നസീബ് കൗറും ഭാര്യ ഹർജീത് കൗറും സഹായത്തിനുണ്ട്.
ഗുർമീതുമായി താരതമ്യം ചെയ്യുേമ്പാൾ വളെര സാധാരണ ജീവിതം നയിക്കുന്നവരാണ് ഇരുവരും. കുടുംബത്തിന് പുറത്തുള്ളവർ നേതൃത്വത്തിന് അവകാശവാദമുന്നയിക്കുന്നത് തടയാനാണ് ഗുർമീതിെൻറ കുടുംബം മകനെ ഉയർത്തിക്കാട്ടുന്നത്. േകാൺഗ്രസ് നേതാവും പഞ്ചാബ് നിയമസഭയിലെ മുൻ സാമാജികനുമായ ഹർമീന്ദർ സിങ് ജാസ്സിയുെട മരുമകനാണ് ജസ്മീന്ത്.
ഗുർമീത് സിങ്ങിെൻറ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതായി റിേപ്പാർട്ടുണ്ട്. വിമാനത്താവളങ്ങളിലെ വി.െഎ.പി ലോഞ്ചിൽ പ്രവേശനം നൽകിയിരുന്നവരുെട പട്ടികയിൽനിന്ന് ഗുർമീതിെന നീക്കി. ഇതു സംബന്ധിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം, എയർപോർട്ട് അേതാറിറ്റി ഒാഫ് ഇന്ത്യ ചെയർമാന് കത്തയച്ചു.
റോഹ്തക് ജയിലിൽനിന്ന് പുറത്തിറങ്ങിയ ഒരു മുൻ അന്തേവാസി ഗുർമീതിന് പ്രത്യേക പരിഗണനയൊന്നും ലഭിക്കുന്നില്ലെന്ന് മാധ്യമങ്ങേളാട് പറഞ്ഞു. ഗുർമീത് വളരെ അസ്വസ്ഥനാണെന്നും ഇടക്കു മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
