Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ പെൺകുട്ടിയെ...

ഹരിയാനയിൽ പെൺകുട്ടിയെ ബൈക്കിൽ കയറ്റിയ​ യുവാവിനെ തല്ലിക്കൊന്നു

text_fields
bookmark_border
ഹരിയാനയിൽ പെൺകുട്ടിയെ ബൈക്കിൽ കയറ്റിയ​ യുവാവിനെ തല്ലിക്കൊന്നു
cancel

ച​ണ്ഡി​ഗ​ഢ്​: ഹ​രി​യാ​ന​യി​ലെ റോ​ഹ്ത​ക്​ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ൽ പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ലി​രു​ത്തി ​യ​തി​​െൻറ പേ​രി​ൽ 20കാ​ര​നെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ത​ല്ലി​ക്കൊ​ന്നു. ബു​ധ​നാ​ഴ്​​ച​യാ​ണ്​ സം​ഭ​ വം. ബാ​ഹു-​ജ​മ​ൽ​പു​ർ ഗ്രാ​മ​ത്തി​ലെ അ​ങ്കി​ത്​ കു​മാ​റാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. 15കാ​രി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ബ​ന്ധു​ക്ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി തൊ​ട്ട​ടു​ത്ത ഫാം ​​ഹൗ​സി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി വ​ടി​കൊ​ണ്ട്​ ​ക്രൂ​ര​മാ​യി അ​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ച്ചു.

പി​ന്നീ​ട്​ യു​വാ​വി​​െൻറ ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വ്​ മ​രി​ച്ചി​രു​െ​ന്ന​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി, പി​താ​വ്​ അ​നി​ൽ, സ​ഹോ​ദ​ര​ൻ സു​നി​ൽ തു​ട​ങ്ങി​യ​വ​ർ​ക്കുംചി​ല ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രെ കൊ​ല​പാ​ത​ക​ത്തി​ന്​ കേ​സെ​ടു​ത്ത​ു.

Show Full Article
TAGS:mob lynch india news malayalam news 
Next Story