ലൈംഗിക പീഡനാരോപണം: ഹരിയാന കായിക മന്ത്രി രാജിവെച്ചു
text_fieldsന്യൂഡൽഹി: ലൈംഗികാരോപണം നേരിട്ട ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജിവെച്ചു. ആരോപണങ്ങൾ നിഷേധിച്ച മന്ത്രി തന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.
‘ഇത് തന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണ്. തനിക്കെതിരായി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിൽ ശക്തമായ അന്വേഷണം വേണം. അന്വേഷണ ഫലം വരുന്നതുവരെ കായിക വകുപ്പിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് കൈമാറുന്നു.’ -സന്ദീപ് സിങ് പറഞ്ഞു.
സന്ദീപ് സിങ്ങിനെതിരെ ജൂനിയർ അത്ലെറ്റിക് കോച്ച് ആണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. ലൈംഗികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ആരോപണം.
യുവതി ഇന്ത്യൻ നാഷണൽ ലോക് ദൾ ഓഫീസിൽ വാർത്താസമ്മേളനം വിളിച്ച് പരാതി ഉന്നയിക്കുകയും സുരക്ഷ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചണ്ഡീഗഡ് പൊലീസ് ഇന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.
സന്ദീപ് സിങ് പ്രഫഷണൽ ഹോക്കി കളിക്കാരനും ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

