Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ ഗതാഗതമന്ത്രി...

ഹരിയാനയിൽ ഗതാഗതമന്ത്രി മൂൽ ചന്ദ്​ ശർമക്കും കോവിഡ്​

text_fields
bookmark_border
ഹരിയാനയിൽ ഗതാഗതമന്ത്രി മൂൽ ചന്ദ്​ ശർമക്കും കോവിഡ്​
cancel

ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കോവിഡ്​ പോസിറ്റീവായതിന്​ തൊട്ടുപിറകെ ഗതാഗത മന്ത്രി മൂൽ ചന്ദ്​ ശർമക്കും വൈറസ്​ ബാധ സ്ഥിരീകരിച്ചു.

പരിശോധനയിൽ താൻ കോവിഡ്​ പോസിറ്റീവെന്ന്​ കണ്ടെത്തിയതായും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധനക്ക്​ തയാറാകണമെന്നും മന്ത്രി മൂൽ ചന്ദ് ശർമ അറിയിച്ചു.

തിങ്കളാഴ്ച ഹരിയാന നിയമസഭാ സ്പീക്കർ ജിയാൻ ചന്ദ് ഗുപ്തയും രണ്ട് ബി.ജെ.പി എം.എൽ.എമാരും കോവിഡ് പോസിറ്റീവാണെന്ന്​ കണ്ടെത്തിയിരുന്നു.

കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ്​ ഷെഖാവത്തുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്ത്​ ശേഷം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

ന്യൂഡൽഹിയിലെ സത്‌ലജ് യമുന ലിങ്ക് കനാൽ പ്രശ്‌നത്തിൽ ഷെഖാവത്തുമായുള്ള നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുത്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഖട്ടർ പരിശോധനക്ക്​ വിധേയനായത്​. കേന്ദ്രമന്ത്രി ഷെഖാവത്ത്​ കോവിഡ്​ പോസിറ്റീവായതിനെ തുടർന്നാണ്​ ഖട്ടർ വീണ്ടും പരിശോധനക്ക്​ വിധേയനായത്​. തുടർന്ന്​ അദ്ദേഹം ഔദ്യോഗിക വസതിയിൽ ക്വാറൻറീനിൽ പ്രവേശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaMool Chand Sharma#Covid19
Next Story