Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
JP Dalal
cancel
Homechevron_rightNewschevron_rightIndiachevron_right'വീട്ടിലായിരുന്നെങ്കിൽ...

'വീട്ടിലായിരുന്നെങ്കിൽ അവർ മരിക്കില്ലേ' -കർഷക​ർക്കെതിരായ ഈ പരാമർ​ശത്തിൽ മാപ്പ്​ പറഞ്ഞ്​ ഹരിയാന മന്ത്രി

text_fields
bookmark_border

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭത്തിൽ പ​ങ്കെടുക്കുന്ന കർഷകർക്കെതിരെ വിവാദ പരാമർശം നടത്തിയ ഹരിയാന മന്ത്രി മാപ്പ്​ പറഞ്ഞു. കൃഷിമന്ത്രി ജെ.പി. ദലാൽ ആണ്​ മാപ്പ്​ പറഞ്ഞത്​.

കർഷക പ്രക്ഷോഭത്തിനിടെ മരിക്കുന്ന കർഷകരെക്കുറിച്ചുള്ള പരാമർശമാണ്​ പ്രതി​േഷധത്തിന്​ ഇടയാക്കിയത്​. 'പ്രക്ഷോഭത്തിൽ അല്ലാതെ വീട്ടിലായിരുന്നുവെങ്കിൽ അവർ മരി​ക്കില്ലേ' എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

തന്‍റെ പ്രസ്​താവനയെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന്​ പറഞ്ഞ അദ്ദേഹം തന്‍റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്​ ചോദിക്കുന്നുവെന്ന്​ പറഞ്ഞു. കർഷകരുടെ ക്ഷേമത്തിനായി താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു.

പ്രക്ഷോഭ ഭൂമിയിൽ 200 ഓളം കർഷകരാണ്​ ഇതുവരെ മരിച്ചുവീണത്​. 'അവർ വീട്ടിലായിരുന്നുവെങ്കിൽ മരിക്കില്ലേ? ഒന്നു രണ്ടുലക്ഷം പേരിൽ 200 ഓളം പേർ​ ആറുമാസത്തിനിടെ മരിക്കുന്നില്ലേ. ചിലർ ഹൃദയാഘാതം മൂലവും മറ്റുചിലർ അസുഖം മൂലവും മരിക്കുന്നു. അവരോട്​ എന്‍റെ സഹതാപം അറിയിക്കുന്നു' -ഇതായിരുന്നു ജെ.പി. ദലാലിന്‍റെ പ്രതികരണം.

ദലാലിന്‍റെ പ്രസ്​താവനക്കെതിരെ കോൺഗ്രസ്​ നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. നിർവികാരമായി ചിന്തിക്കുന്നവർക്ക്​ മാത്രമേ ഇത്തരം പ്രസ്​താവനകൾ നടത്താൻ കഴിയു​െവന്നായിരുന്നു കോൺഗ്രസ്​ വക്താവ്​ രൺദീപ്​ സുർജേവാലയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryana ministerfarmers deathsJP Dalal
News Summary - Haryana minister faces backlash for remark on farmers deaths apologises
Next Story