Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിലും...

ഹരിയാനയിലും ബാങ്ക്​വിളി നിരോധനവുമായി പൊലീസ്

text_fields
bookmark_border
ഹരിയാനയിലും ബാങ്ക്​വിളി നിരോധനവുമായി പൊലീസ്
cancel

ന്യൂ​ഡ​ല്‍ഹി: ഡ​ല്‍ഹി​ക്കും ഉ​ത്ത​ര്‍പ്ര​ദേ​ശി​നും പി​റ​കെ ഹ​രി​യാ​ന​യി​ലും ബാ​ങ്ക് വി​ളി​ക്ക്​ എ​തി​രെ പ ൊ​ലീ​സ്​. ഗ്രാ​മ​ത്തി​ലെ​ത്തി ബാ​ങ്ക് വി​ളി അ​വ​സാ​നി​പ്പി​ക്കാ​ന്‍ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് സൂ​ര​ജ്​​കു​ണ്ഡി​ലെ പൗ​ഡി ഗ്രാ​മ​വാ​സി​ക​ൾ പ​റ​ഞ്ഞു. ബാ​ങ്ക് വി​ളി നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും നി​രോ​ധ​നം ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​താ​യും പ​റ​യു​ന്നു.

നി​രോ​ധ​ന ഉ​ത്ത​ര​വി​​െൻറ പ​ക​ര്‍പ്പ് ഗ്രാ​മീ​ണ​ര്‍ ചോ​ദി​ച്ചെ​ങ്കി​ലും ന​ല്‍കാ​ന്‍ പൊ​ലീ​സ് ത​യാ​റാ​യി​ല്ല. റ​മ​ദാ​ന്‍ വ്ര​ത​കാ​ല​ത്ത് നോ​മ്പ് സ​മ​യം അ​റി​യു​ന്ന​ത് ബാ​ങ്കി​ലൂ​ടെ​യാ​ണെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും മൈ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് പൊ​ലീ​സ് തീ​ര്‍ത്തു​പ​റ​ഞ്ഞു. തു​ട​ര്‍ന്ന് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ ചെ​ന്ന്​ ഇ​ന്‍സ്പെ​ക്ട​റെ​യും ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​റെ​യും ക​ണ്ടെ​ങ്കി​ലും അ​വ​രും ബാ​ങ്ക് വി​ളി​ക്ക​രു​തെ​ന്ന നി​ല​പാ​ടി​ലു​റ​ച്ചു​നി​ല്‍ക്കു​ക​യാ​യി​രു​ന്നു.

ബാ​ങ്ക് വി​ളി നി​രോ​ധ​നം വി​വാ​ദ​മാ​യ​പ്പോ​ള്‍ ഉ​ത്ത​ര്‍പ്ര​ദേ​ശ് പൊ​ലീ​സ് വാ​ക്കാ​ല്‍ നി​രോ​ധ​ന ഉ​ത്ത​ര​വ് ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​പ്പോ​ള്‍ ഡ​ല്‍ഹി പൊ​ലീ​സ് നി​രോ​ധ​നം ഇ​ല്ലെ​ന്ന് ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masjidharyana muslim
News Summary - haryana masjid covid news malayalam news
Next Story