Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിലും...

മഹാരാഷ്​ട്രയിലും ഹരിയാനയിലും എക്സിറ്റ് പോളുകളില്‍ ബി.ജെ.പി

text_fields
bookmark_border
മഹാരാഷ്​ട്രയിലും ഹരിയാനയിലും എക്സിറ്റ് പോളുകളില്‍ ബി.ജെ.പി
cancel

ന്യൂഡൽഹി: മഹാരാഷ്​ട്രയില്‍ എക്സിറ്റ് പോള്‍ പ്രവചനത്തില്‍ ബി.ജെ.പി-ശിവസേന സഖ്യത്തിന്​ മേല്‍കൈ. സി.എന്‍.എന്‍ ന ്യൂസ് 18, മറാത്തി വാര്‍ത്ത ചാനലായ ടിവി 9 ഒഴികെയുള്ളവരുടെ പ്രവചനത്തില്‍ ബി.ജെ.പി സഖ്യം 200 കടക്കും. ഹരിയാനയിൽ ഭൂരിപക് ഷം എക്​സിറ്റ്​പോൾ ഫലങ്ങളും 90 സീറ്റിൽ ബി.ജെ.പിക്ക്​ 60നു മുകളിലും കോൺ​ഗ്രസിന്​ 20ൽ താഴെയും സീറ്റുകളാണ്​ പ്രവചിക്കുന്നത്​​​.

ഹരിയാനയിൽ ടൈംസ്​ നൗ പുറത്തുവിട്ട എക്​സിറ്റ്​പോൾ അനുസരിച്ച്​ ബി.ജെ.പിക്ക്​ 71 ഉം കോൺ​ഗ്രസിന്​ 11ഉം മറ്റുള്ളവർക്ക്​ എട്ടും സീറ്റുകളാണ്​. കോൺ​ഗ്രസിന്​ 20നു മേൽ സീറ്റ്​ ആരും പ്രവചിച്ചിട്ടില്ല. 2014ൽ ബി.​െജ.പിക്ക്​ 47 സീറ്റും കോൺ​ഗ്രസിന്​ 15 ഉം ​െഎ.എൻ.എൽ.ഡിക്ക്​ 19 സീറ്റുകളുമാണ്​ ലഭിച്ചത്​. ​െഎ.എൻ.എൽ.ഡി പിളർന്നതോടെ ഇക്കുറി രണ്ടു സീറ്റുകളാണ്​ പ്രവചിക്കുന്നത്​.

മഹാരാഷ്​ട്രയില്‍ 288 സീറ്റുകളാണുള്ളത്. ഭരിക്കാന്‍ 145 സീറ്റുകൾ വേണം. ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യയുടെ സര്‍വെ അനുസരിച്ച് ബി.ജെ.പി 109 നും 124 നുമിടയിലും സേന 57 നും 70 നുമിടയിലും സീറ്റ് നേടും. കോണ്‍ഗ്രസ് 32-40, എന്‍.സി.പി 40-50, മറ്റുള്ളവര്‍ 22-32 എന്നിങ്ങനെയാണ് പ്രവചനം. ബി.ജെ.പി 123, ശിവസേന 74, കോണ്‍ഗ്രസ് 40, എന്‍.സി.പി 35 എന്നിങ്ങനെയാണ് ടിവി 9 മറാത്തി ചാനലി‍​​​െൻറ പ്രവചനം. ടൈംസ് നൗ ബി.ജെ.പി സഖ്യത്തിന് 204 സീറ്റ്​ പ്രവചിക്കുന്നു. 69 കോണ്‍ഗ്രസ് സഖ്യത്തിനും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanaexit pollmaharashtramalayalam newsindia newsBypolls
News Summary - haryana maharashtra exit poll-india news
Next Story