ഹരിയാനയിൽ മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 25ൽ നിന്ന് 21ആക്കി
text_fieldsചണ്ഡിഗഡ്: ഹരിയാനയിൽ മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 25ൽ നിന്ന് 21ആക്കി. എക്സൈസ് ആക്ടിൽ ഭേദഗതി വരുത്തിയാണ് മദ്യം വാങ്ങുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനുള്ള പ്രായം 21 ആക്കി മാറ്റിയത്. ഭേദഗതി നിയമം ഹരിയാന നിയമസഭ ഇന്നലെ പാസാക്കി.
രാജ്യതലസ്ഥാനമായ ഡൽഹിയും അടുത്തിടെ മദ്യ ഉപഭോഗത്തിനുള്ള പ്രായം 21 ആക്കി കുറച്ചിരുന്നു. സംസ്ഥാനത്തെ സാമ്പത്തിക-സാമൂഹ്യ അവസ്ഥകൾ വളരെ വേഗത്തിൽ മാറിവരികയാണെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് എക്സൈസ് മന്ത്രി ദുഷ്യന്ത് ചൗതാല പറഞ്ഞു.
ജനങ്ങൾക്ക് മുമ്പത്തേതിനേക്കാൾ വിദ്യാഭ്യാസം കൂടുതലാണ്. അതിനാൽ പുതിയ പരിശ്രമങ്ങളിൽ വ്യാപൃതരാകാനും യുക്തിപരമായി ചിന്തിക്കാനും യുക്തിപരമായ തീരുമാനങ്ങൾ എടുക്കാനും ഉത്തരവാദിത്തതോട മദ്യപിക്കാനും എല്ലാം അവർ പ്രാപ്തരാണ് എന്ന് മന്ത്രി പറഞ്ഞു.
ഇതുകൂടാതെ മറ്റ് ആറു ബില്ലുകൾ കൂടി ഹരിയാന അസംബ്ലി പാസാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

