Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Karnal Farmers Protest
cancel
Homechevron_rightNewschevron_rightIndiachevron_rightകർണാൽ പൊലീസ്​...

കർണാൽ പൊലീസ്​ ലാത്തിചാർജിൽ ജുഡീഷ്യൽ അന്വേഷണം; കർഷക പ്രതിഷേധം അവസാനിപ്പിച്ചു

text_fields
bookmark_border

ന്യൂഡൽഹി: ആഗസ്റ്റ്​ 28ലെ പൊലീസ്​ ലാത്തിചാർജുമായി ബന്ധപ്പെട്ട്​ ഹരിയാനയിലെ കർണാലിൽ ജില്ല ആസ്​ഥാനം​ വളഞ്ഞ്​ കർഷകർ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. പൊലീസ്​ ലാത്തിചാർജിൽ കർഷകൻ മരിച്ച സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ നടത്തിയ പ്രതിഷേധം അഞ്ചുദിവസം പിന്നിട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താമെന്ന്​ ഹരിയാന സർക്കാർ ഉറപ്പുനൽകിയതിനെ തുടർന്നാണ്​ പ്രതിഷേധം അവസാനിപ്പിച്ചത്​.

ലാത്തിച്ചാർജിന്​ ഉത്തരവിട്ട​ സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റ്​ ആയുഷ്​ സിൻഹക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തും. കൂടാതെ ഇദ്ദേഹത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കും. ഒരു മാസത്തിനകം ​അന്വേഷണം പൂർത്തിയാക്കും. വിരമിച്ച ജഡ്​ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും കർഷകർക്കൊപ്പം നടത്തിയ സംയുക്ത വാർത്താ​സമ്മേളനത്തിൽ അഡീഷനൽ ചീഫ്​ സെക്രട്ടറി ദേവേന്ദർ സിങ്​ പറഞ്ഞു.

ലാത്തിച്ചാർജിൽ പരിക്കേൽക്കുകയും പിന്നീട്​ മരിക്കുകയും ചെയ്​ത കർഷകനായ സുഷീൽ കാജലിന്‍റെ ബന്ധുവിന്​ ജോലി നൽകാനും സർക്കാർ തീര​ുമാനിച്ചു. ലാത്തിചാർജിൽ പരിക്കേറ്റാണ്​ കർഷകൻ മരിച്ചതെന്ന കാര്യം സ​ർക്കാർ നേരത്തേ നിഷേധിച്ചിരുന്നു.

സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതോടെ അഞ്ചുദിവസമായി ജില്ല ആസ്​ഥാനത്ത്​ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിക്കുന്നതായി കർഷക നേതാവ്​ ഗുർണാം സിങ്​ ചദുനി പറഞ്ഞു.

കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെയായിരുന്നു കർണാലിൽ ആഗസ്റ്റ്​ 28ലെ കർഷക സമരം. എന്നാൽ, പ്രതിഷേധിച്ച കർഷകർക്ക്​ നേരെ പൊലീസ്​ ക്രൂരമായി ലാത്തിച്ചാർജ്​ നടത്തുകയായിരുന്നു. 10ഓളം പേർക്ക്​ പരിക്കേൽക്കുകയും ഒരു കർഷകൻ മരിക്കുകയും ചെയ്​തു. തലക്ക്​ പരിക്കേറ്റ കർഷകന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സർക്കാറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnal Lathi Chargekarnal farmers protest
News Summary - Haryana govt orders probe into lathi charge Farmers end Karnal protest
Next Story