Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ ലോക്​ഡൗൺ 14...

ഹരിയാനയിൽ ലോക്​ഡൗൺ 14 വരെ നീട്ടി

text_fields
bookmark_border
ഹരിയാനയിൽ ലോക്​ഡൗൺ 14 വരെ നീട്ടി
cancel

ഗുരുഗ്രാം: ഹരിയാനയിൽ കൂടുതൽ ഇളവുകളോടെ ലോക്​ഡൗൺ 14 വരെ നീട്ടി. ഷോപ്പുകൾ‌, മാളുകൾ‌, റെസ്​റ്ററൻറുകൾ, ബാറുകൾ‌, ആരാധനാലയങ്ങൾ എന്നിവ നിബന്ധനകളോടെ തുറക്കാൻ അനുമതി നൽകി.

നമ്പരുകൾ അനുസരിച്ച്​ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ്​ കടകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്​. കടകൾ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ തുറക്കാം. മാളുകൾ രാവിലെ 10 മുതൽ രാത്രി 8 വരെയും തുറക്കാൻ അനുവദിച്ചു. ഹോട്ടലുകളിൽ നിന്ന് രാത്രി 10 മണി വരെ ഹോം ഡെലിവറിയും അനുവദിക്കും.

കോവിഡ്​ മാർഗനിർദേശങ്ങൾ പാലിച്ച്​ കോർപ്പറേറ്റ് ഓഫീസുകൾ‌ക്ക് 50 ശതമാനം ഹാജരോടെ തുറന്ന്​ പ്രവർത്തിക്കാനും അനുമതി നൽകി. അതെ സമയം വിവാഹം, മരണം എന്നിവയിൽ 21 പേർക്ക്​ വരെ പ​ങ്കെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.

വാക്​സിൻ വിതരണത്തിനായി ഹരിയാന ആഗോളതലത്തില്‍ ടെണ്ടർ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് മാള്‍ട്ടയിലെ ഫാര്‍മ റെഗുലേറ്ററി സര്‍വീസസ് ലിമിറ്റഡ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്​​. ഈ കമ്പനിയുമായി കരാറായാൽ മുപ്പത് ദിവസത്തിനുള്ളില്‍ ആദ്യ ബാച്ചായി അഞ്ച് ലക്ഷം ഡോസ്​ സ്​പുട്​നിക്​ വാക്​സിൻ സംസ്ഥാനത്ത്​ വിതരണം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanalockdown​Covid 19
News Summary - Haryana govt extends COVID lockdown till June 14
Next Story