Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനേപ്പാളി ഛായ;...

നേപ്പാളി ഛായ; ഹരിയാനയിൽ സഹോദരിമാർക്ക്​ പാസ്​പോർട്ട്​ നിഷേധിച്ചു

text_fields
bookmark_border
നേപ്പാളി ഛായ; ഹരിയാനയിൽ സഹോദരിമാർക്ക്​ പാസ്​പോർട്ട്​ നിഷേധിച്ചു
cancel

അമ്പാല: നേപ്പാ​ളികളോട്​ രൂപസാദൃശ്യമുണ്ടെന്നാരോപിച്ച്​ ഛത്തീസ്​ഗഡ്​ സ്വദേശികളായ സഹോദരിമാർക്ക്​ പാസ്​പ ോർട്ട്​ നിഷേധിച്ചെന്ന്​ പരാതി. ഛത്തീസ്​ഗഡിലെ പാസ്​പോർട്ട്​ ഓഫീസാണ്​​ സന്തോഷ, ഹെന്ന എന്നീ സഹോദരിമാരുടെ അപേക്ഷ തള്ളിയത്​.

​മതിയായ രേഖകൾ സമർപ്പിച്ചിട്ടും അപേക്ഷക കാഴ്​ചയിൽ നേപ്പാളികളെ പോലെയിരിക്കുന്നു​ എന്ന്​ പറഞ്ഞാണ്​ അപേക്ഷ തള്ളിയത്​. ഇതേതുടർന്ന്​ പെൺകുട്ടികൾ അമ്പാല പൊലീസ്​ ഡെപ്യൂട്ടി കമീഷണർ അശോക്​ ശർമക്ക്​ പരാതി നൽകി. പൊലീസ്​ പാസ്​പോർട്ട്​ ഓഫീസുമായി ബന്ധ​െപ്പട്ടു. പാസ്​പോർട്ട്​ ലഭിക്കുന്നതിന്​ ആവശ്യമായ തിരിച്ചറിയൽ രേഖകൾ നൽകിയിട്ടും വ്യക്തിയുടെ ഛായ നോക്കി അപേക്ഷ തള്ളിയ സാഹചര്യം അന്വേഷിക്കുമെന്ന്​ ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.

പൊലീസ്​ ഇടപെടലിനെ തുടർന്ന്​ സന്തോഷയുടെയും ഹെന്നയുടെയും അപേക്ഷയിൽ പാസ്​പോർട്ട്​ നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നാണ്​ വിവരം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanapassportindia newsNepalis
News Summary - Haryana Girls Say Denied Passport As They Looked Like Nepalis- India news
Next Story