Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2020 9:58 AM GMT Updated On
date_range 8 March 2020 11:11 AM GMTഉദ്ഘാടനം കഴിഞ്ഞ് ആറുമാസം തികഞ്ഞില്ല; മേൽപാലം തവിടുപൊടി
text_fieldsbookmark_border
ന്യൂഡൽഹി: ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം തികയും മുേമ്പ മേൽപാലത്തിെൻറ ഭാഗം അടർന്നുവീണു. ഹരിയാനയിലെ പട്ടോഡി യിലെ ഡൽഹി-ജയ്പൂർ റെയിൽവേ ലൈനിന് മുകളിലൂടെയുള്ള മേൽപാലത്തിെൻറ വശങ്ങളാണ് തകർന്നുവീണത്. ആർക്കും പരിക്കേറ്റിട്ടില്ല.
ഹരിയാനയിലെ പൊതുമരാമത്ത് വകുപ്പിെൻറ കീഴിൽ 14 കോടി ചെലവിൽ നിർമിച്ച പാലം 2019 സെപ്തംബറിലാണ് ഉദ്ഘാടനം ചെയ്തത്. ആറുമീറ്ററോളം വ്യാസത്തിലുള്ള വലിയ ദ്വാരമാണ് മേൽപാലത്തിൽ വീണത്. കോൺക്രീറ്റും കമ്പിയുമടക്കമുള്ള ഭാഗങ്ങൾ താഴേക്ക് ഊർന്നുവീഴുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.
നിലവാരം കുറഞ്ഞ നിർമാണ രീതിയും അപ്രതീക്ഷിത മഴയുമാണ് തകർച്ചക്ക് പിന്നിലെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story