ചണ്ഡിഗഢ്: ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗത്താലക്ക് കോവിഡ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്തത വീഡിയോയിലാണ് ചൗത്താല കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. സ്വയം നിരീക്ഷണത്തിൽ പോവുകയാണെന്നും രോഗലക്ഷണങ്ങളില്ലെന്നും ചൗത്താല പറഞ്ഞു.
എെൻറ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. കോവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങളൊന്നും എനിക്കില്ല. പക്ഷേ എെൻറ റിപ്പോർട്ട് പോസിറ്റീവാണ്. ഞാൻ സ്വയം നിരീക്ഷണത്തിൽ പോവുകയാണ്. കഴിഞ്ഞയാഴ്ച താനുമായി ബന്ധപ്പെട്ടവരെല്ലാം ടെസ്റ്റ് നടത്തണമെന്നും ചൗത്താല ആവശ്യപ്പെട്ടു.
നേരത്തെ ആഗസ്റ്റിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലെ ചികിൽസക്ക് ശേഷമാണ് അദ്ദേഹം രോഗമുക്തി നേടിയത്. ഹരിയാനയിൽ ബി.ജെ.പിയും ചൗത്താലയുടെ ജെ.ജെ.പിയും ചേർന്നാണ് ഭരണം നടത്തുന്നത്.