Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവതിയെ വിവാഹദിവസം...

യുവതിയെ വിവാഹദിവസം ഭർതൃവീട്ടുകാർ കൂട്ടബലാത്സംഗം ചെയ്​തതായി പരാതി

text_fields
bookmark_border
യുവതിയെ വിവാഹദിവസം ഭർതൃവീട്ടുകാർ കൂട്ടബലാത്സംഗം ചെയ്​തതായി പരാതി
cancel

കുര​ുക്ഷേത്ര: ഹരിയാനയിലെ യമുനനഗറിൽ നവവധുവിനെ ഭർതൃബന്ധുക്കളും മന്ത്രവാദിയും കൂട്ട ബലാത്സംഗത്തിന്​ ഇരയാക്കിയതായി പരാതി. ഇക്കഴിഞ്ഞ 12ന്​ വിവാഹിതയായ യുവതിയെ അന്നുതന്നെ ഭർത്താവി​​​െൻറ സഹോദരനും സഹോദരീ ഭർത്താവും മരുന്നുനൽകി മയക്കി ബലാത്സംഗം ചെയ്​തതായി യുവതിയുടെ പിതാവ്​ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

യുവതിക്ക്​ മനോവിഭ്രാന്തിയുണ്ടെന്ന്​ പറഞ്ഞ്​ ഭർതൃവീട്ടുകാർ തന്നെ വിളിപ്പിച്ചതായി പിതാവ്​ പറഞ്ഞു. വിവാഹദിവസം മന്ത്രവാദിയെ കൊണ്ടുവന്ന്​ തന്നെ മയക്കിയാണ്​ ഭർതൃവീട്ടുകാർ പീഡിപ്പിച്ചതെന്നും അടുത്ത ദിവസങ്ങളിൽ മന്ത്രവാദിയും പീഡിപ്പിച്ചുവെന്ന്​ യുവതി പറഞ്ഞതായി പിതാവി​​​െൻറ പരാതിയിൽ പറയുന്നു. പീഡനശേഷം തെളിവു നശിപ്പിക്കാൻ വസ്​ത്രങ്ങൾ കത്തിച്ചു. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

Show Full Article
TAGS:Haryana wedding Gang-Rape india news 
News Summary - Haryana: Day after wedding, woman gang-raped by husband and relatives- India news
Next Story