Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാന കോൺഗ്രസ്​...

ഹരിയാന കോൺഗ്രസ്​ വക്​താവ്​ വികാസ്​ ചൗധരി വെടിയേറ്റ്​ മരിച്ചു

text_fields
bookmark_border
ASHOK-CHUDARI
cancel

ഫരീദാബാദ്​: ഹരിയാന കോൺഗ്രസ്​ നേതാവും പാർട്ടിയുടെ വക്​താവുമായ വികാസ്​ ചൗധരി(38) വെടിയേറ്റ്​ മരിച്ചു. ഫരീദാബാദ ിലെ ജിമ്മിൽ നിന്ന്​ വീട്ടിലേക്ക്​ പോകും വഴിയാണ്​ അജ്ഞാതസംഘം അദ്ദേഹത്തെ വെടിവെച്ച്​ വീഴ്​ത്തിയത്​.

മാരുത ി എസ്​.എക്​സ്​ 4 കാറിലെത്തിയ നാലംഗ സംഘമാണ്​ സംഭവത്തിന്​ പിന്നിലെന്ന്​ പൊലീസ്​ പറഞ്ഞു. ഫരീദാബാദിലെ സെക്​ടർ 9ലാണ്​ സംഭവമുണ്ടായതെന്നും പൊലീസ്​ വ്യക്​തമാക്കി.

മനോഹർലാൽ ഖട്ടാറിൻെറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ക്രമസമാധാനം പാലിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടുവെന്ന്​ കോൺഗ്രസ്​ ആരോപിച്ചു. കാട്ടു നിയമമാണ്​ സംസ്ഥാനത്ത്​ നടക്കുന്നത്​.ആർക്കും നിയമത്തെ ഭയമില്ലെന്നും കോൺഗ്രസ്​ സംസ്ഥാന പ്രസിഡൻറ്​ അശോക്​ തൻവർ പറഞ്ഞു. എത്രയും പെ​ട്ടെന്ന്​ സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ അറസ്​റ്റ്​ ചെയ്യണമെന്നും കോൺഗ്രസ്​ നേതൃത്വം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanamalayalam newsindia newsmalayalam news onlineVikas ChaudharyShot Death
News Summary - Haryana Congress Leader Vikas Chaudhary Shot Dead-India news
Next Story