Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിലെ കോൺഗ്രസ്...

ഹരിയാനയിലെ കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്ണോയിയും ഭാര്യയും ബി.ജെ.പിയിൽ

text_fields
bookmark_border
ഹരിയാനയിലെ കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്ണോയിയും ഭാര്യയും ബി.ജെ.പിയിൽ
cancel

ന്യൂഡൽഹി: ഹരിയാനയിലെ കോൺഗ്രസ് മുൻ നേതാവ് കുൽദീപ് ബിഷ്ണോയിയും ഭാര്യ രേണുകയും ബി.ജെ.പിയിൽ ചേർന്നു. കുൽദീപ് ബിഷ്ണോയി നാലുതവണ എം.എൽ.എയും രണ്ടു തവണ എം.പിയും ആയിരുന്നു.

ബി.ജെ.പി അംഗത്വം സ്വീകരിച്ച ചടങ്ങിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെയും പുകഴ്ത്തി. ഖട്ടർ ചടങ്ങിൽ സന്നിഹിതനായിരുന്നു. രേണുകയും മുൻ എം.എൽ.എയാണ്. രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്തതിന് കോൺഗ്രസ് കുൽദീപിനെ പുറത്താക്കിയിരുന്നു. ബുധനാഴ്ച അദ്ദേഹം ഹരിയാന നിയമസഭയിൽനിന്ന് രാജിവെക്കുകയും ചെയ്തു. ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനാണ് ബിഷ്ണോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjpKuldeep BishnoiHaryana Congress leader
News Summary - Haryana Congress leader Kuldeep Bishnoi and his wife in BJP
Next Story