Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരവാദിത്തം...

ഉത്തരവാദിത്തം ഹരിയാനക്കെന്ന്​ അമരീന്ദർ; പിന്നിൽ സാമൂഹിക വിരുദ്ധരെന്ന്​ ഖട്ടർ

text_fields
bookmark_border
amrahimverdict
cancel

ചണ്ഡിഗഢ്​​: അക്രമം പടരുന്നതി​​െൻറ ഉത്തരവാദിത്തം ഹരിയാന സർക്കാറിനാണെന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ ആരോപിച്ചു. എന്നാൽ, അക്രമത്തിന്​ പിന്നിൽ സാമൂഹിക വിരുദ്ധ ഘടകങ്ങളാണെന്ന്​ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. അക്രമം വ്യാപകമായി പശ്ചാത്തലത്തിലാണ്​ ഇരുവരും പ്രസ്​താവനകളുമായി രംഗത്തുവന്നത്​.

പഞ്ചാബിൽനിന്നുള്ള ട്രെയിനുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഹരിയാനയിൽ ആക്രമിക്കപ്പെടുകയാണെന്ന്​ അമരീന്ദർ ആരോപിച്ചു​. ഹരിയാന സർക്കാറി​​െൻറ നിരുത്തരവാദ സമീപനത്തി​​െൻറ ഉദാഹരണമാണ്​ ഇപ്പോൾ കാണുന്നത്​. പഞ്ചാബിനെ കുറ്റപ്പെടുത്തുന്നതുവഴി സംഭവത്തെ രാഷ്​ട്രീയവത്​കരിക്കാനാണ്​ ബി.ജെ.പി ശ്രമിക്കുന്നത്​. ഹരിയാനയിലെ ബി.ജെ.പി സർക്കാറി​​െൻറ പരാജയത്തെ മറക്കാൻ അവർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, അക്രമം വ്യാപിക്കുന്നതിന്​ പിന്നിൽ സാമൂഹികവിരുദ്ധരാണെന്നും തടയാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഖട്ടർ പറഞ്ഞു. ഒരുപാട്​ അനുയായികളുള്ള ആളാണ്​ ഗുർമീത്​ റാം. സംസ്​ഥാനത്തുടനീളം പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഖട്ടർ സ്വകാര്യ ചാനലിന്​ അനുവദിച്ച അഭിമുഖത്തിൽ വ്യക്​തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanapunjabmanohar lal khattarAmarinder SinghGurmeet Raam Rahim
News Summary - Haryana CM Manohar Lal Khattar admits there were lapses in handling Dera situation-india News
Next Story