ഭഗവദ്ഗീത വിജ്ഞാനത്തിന്റെയും സമാധാനത്തിന്റെയും പാതയെന്ന് ഹരിയാന മുഖ്യമന്ത്രി ഖട്ടർ
text_fieldsചണ്ഡീഗഡ്: കുരുക്ഷേത്രയുടെ പുണ്യഭൂമിയിൽ പരായണം ചെയ്ത വിശുദ്ധ ഗ്രന്ഥമായ 'ഭഗവദ് ഗീത'യിലെ ശ്ലോകങ്ങൾ യുഗങ്ങളായി മനുഷ്യരാശിക്ക് അറിവിന്റെയും ശാശ്വത സമാധാനത്തിന്റെയും പാത കാണിക്കുന്നുവെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. 5,000 വർഷങ്ങൾക്ക് മുമ്പ് കൃഷ്ണൻ ഭഗവദ്ഗീതയിൽ കർമ്മത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
"സമാധാനത്തോടും ഐക്യത്തോടും കൂടി ജീവിക്കേണ്ടതിന്റെ സത്തയും ഈ വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിച്ചു" -ഖട്ടാർ പറഞ്ഞു. കുരുക്ഷേത്ര വികസന ബോർഡിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഞായറാഴ്ച നടന്ന അന്താരാഷ്ട്ര ഗീതാ മഹോത്സവ് 2022ൽ സംഘടിപ്പിച്ച 'ഗീത വൈശ്വിക് പാത' പരിപാടിയിൽ അദ്ദേഹം പങ്കെടുത്തതായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
കുരുക്ഷേത്രയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 18,000 വിദ്യാർഥികൾ ഗ്രന്ഥത്തിലെ 18 അധ്യായങ്ങളിൽ നിന്നുള്ള 18 ശ്ലോകങ്ങൾ പരായണം ചെയ്തു. ഹരിയാനയിലുടനീളമുള്ള സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ 75,000ലധികം വിദ്യാർഥികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളും പരിപാടിയിൽ പങ്കെടുത്തതായി പ്രസ്താവനയിൽ പറയുന്നു.
ഗീതാജയന്തി ദിനത്തിൽ ഊഷ്മളമായ ആശംസകൾ നേരുകയും കുരുക്ഷേത്രയെ 'ഭഗവദ് ഗീതയുടെ' ഉത്ഭവസ്ഥാനമായി വിശേഷിപ്പിക്കുകയും ചെയ്ത ഖട്ടർ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കൃഷ്ണൻ വിശുദ്ധ ഗ്രന്ഥം അധ്യാപനങ്ങൾ നടത്തിയത്ത് ഈ ദിവസമാണെന്ന് പറഞ്ഞു. നേരത്തെ ജില്ലാതലത്തിൽ മാത്രം ആഘോഷിച്ചിരുന്ന ഈ ഉത്സവത്തിന് 2016 മുതൽ അന്താരാഷ്ട്ര ഗീതാ മഹോത്സവം എന്ന പദവി ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

